LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വൃത്തികെട്ട സംസ്‌കാരമുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: വൃത്തികെട്ട സംസ്‌കാരമുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത്രയും അച്ചടക്കമില്ലാത്ത പാര്‍ട്ടി ലോകത്തെവിടെയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന ഡിസിസി നേതൃസംഗമത്തിനിടെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടുളള കെ സുധാകരന്റെ പരാമര്‍ശം.

'ഉമ്മന്‍ചാണ്ടിയെപ്പോലെ മുതിര്‍ന്ന നേതാക്കളെ തെറിവിളിക്കുന്നവര്‍ എന്ത് കോണ്‍ഗ്രസുകാരാണ് ? നേതാക്കന്മാരെ സമൂഹമാധ്യമങ്ങളിലൂടെ തെറിവിളിക്കുകയാണ്. ഇത് കാണുന്ന പൊതുജനത്തിന് പാര്‍ട്ടിയുടെ മേല്‍ എന്ത് മതിപ്പാണുണ്ടാവുക' - സുധാകരന്‍ ചോദിച്ചു. പാര്‍ട്ടിക്ക് വിധേയരാകാതെ അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം പഠിക്കാന്‍ കൈപ്പുസ്തകം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാലം തന്ന ദൗര്‍ബല്യം പാര്‍ട്ടിയെ ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തിലും കേരളത്തിലും അധികാരം നഷ്ടപ്പെട്ടതും തിരിച്ചടിയായി എങ്കിലും ശക്തമായ തിരിച്ചുവരവിനായുളള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ടെന്നും സെമി കേഡര്‍ സംവിധാനത്തെ രാഹുല്‍ ഗാന്ധി പ്രശംസിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. വിഎം സുധീരന്റെ രാജി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More