LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി എംപിയുടെ മകൾക്ക് കൊവിഡ്-19

കർണാടയിലെ ബിജെപി എംപിയുടെ മകൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ദാവൻ​ഗരെ എംപി ജി.എം സിദ്ധേശ്വരയുടെ മകൾ അശ്വിനിക്കാണ് അസുഖം സ്ഥിരീകരിച്ചത്. ​ഗയാനയിൽ താമസമാക്കിയ അശ്വിനി കഴിഞ്ഞ ദിവസമാണ് ബം​ഗളൂരുവിൽ എത്തിയത്. ന്യൂയോർക്ക് വഴി ഡൽഹിയിൽ ആദ്യം എത്തി. അവിടെ നിന്നാണ് ബം​ഗളൂരുവിലേക്ക് തിരിച്ചത്.

സിദ്ധേശ്വരയുടെ പരിശോധനാ ഫലം നെ​ഗറ്റീവാണ്. അതേ സമയം അശ്വനിക്കൊപ്പം യാത്രചെയ്ത രണ്ടു കുട്ടികളുടെ പ ഫലം ഇനിയും പുറത്ത് വരാനുണ്ട്. കുട്ടികൾ വീട്ടിൽ നിരീക്ഷണത്തിലാണ്.

മധ്യപ്രദേശിൽ മാധ്യമ പ്രവർത്തകന് കൊവിഡ്-19 സ്ഥിരീകരിച്ചു. മകളുടെ വിവാഹത്തിന് ഇയാൾ വിദേശത്ത് പോയിരുന്നു. മകളും രോ​ഗ ബാധിതയാണ്. മുൻമുഖ്യമന്ത്രി കമൽനാഥിന്റെ വാർത്താ സമ്മേളനത്തിൽ ഇയാൾ സംബന്ധിച്ചിരുന്നു. കമൽനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതിന് മുൻപ് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇയാൾ പങ്കെടുത്തത്. ഇതിനെ തുടർന്ന് മധ്യപ്രദേശിലെ 200 ഓളം മാധ്യമ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലായവരിൽ സാങ്കേതിക പ്രവർത്തകരും ഉൾപ്പെടും.

മധ്യപ്രദേശിൽ കൊവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. നേരത്തെ കൊവിഡ്-19 പൊസീറ്റിവ് ആയ 26 കാരിയുടെ അച്ഛനാണ് രോ​ഗം സ്ഥിരീകരിച്ചത്. ഭോപാലിലാണ് ഇരുവരും ചികിത്സയിൽ ഉള്ളത്.

Contact the author

web desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More