LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി സതീദേവി ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി അഡ്വ. പി സതീദേവി ഇന്ന് ചുമതലയേല്‍ക്കും. സ്ത്രീ സമത്വമാണ് ലക്ഷ്യം വെക്കുന്നതെന്നും, രാഷ്ട്രീയ, മതസാമുദായിക പരിഗണനക്കപ്പുറം പ്രവര്‍ത്തിക്കുമെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. 

എല്ലാവര്‍ക്കും അവരുടെ പരാതികളുമായി അധികാരികളെ സമീപിക്കാന്‍ സാധിക്കണം. സമൂഹത്തില്‍ പീഡനങ്ങള്‍ കൂടിവരികയാണ്. ഇത് സ്ത്രീകളില്‍ ആശങ്കയുയര്‍ത്തുന്നു. പൊലീസ് സേനയിലും സ്ത്രീപക്ഷ സമീപനമുണ്ടാകണം. സ്ത്രീ വിരുദ്ധ മനോഭാവം എല്ലാ മേഖലയിലും പ്രകടമാകുന്നുണ്ട്. അതില്‍ മാറ്റണം വരണം. പരാതികള്‍ പരിശോധിച്ച് അതിന്‍റെ സുതാര്യത ഉറപ്പുവരുത്തി നടപടികള്‍ സ്വീകരിക്കും. - സതീദേവി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2004 മുതല്‍ 2009 വരെ വടകര  മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു സതീദേവി. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ്, സംസ്ഥാന സഹകരണബാങ്ക് ഡയറക്ടര്‍, ഉത്തര മേഖലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കോടതികളില്‍ അഭിഭാഷകയായിരുന്നു. വനിതാ കമ്മീഷന്‍റെ ഏഴാമത്തെ അധ്യക്ഷയാണ് സതീദേവി. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈൻ രാജി വച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയതിനാണ് ജോസഫൈന് രാജിവെക്കേണ്ടി വന്നത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More