LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജയ്‌ഹിന്ദില്‍ നിന്നടക്കം വിവിധ പദവികളില്‍ നിന്ന് രമേശ്‌ ചെന്നിത്തല രാജിവെച്ചു

തിരുവനന്തപുരം: ജയ്‌ഹിന്ദ്‌ ടെലിവിഷനില്‍ നിന്നടക്കം വിവിധ പദവികളില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല രാജിവെച്ചു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, ജയ്ഹിന്ദ് ചാനല്‍, വീക്ഷണം പത്രം, എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് രമേശ്‌ ചെന്നിത്തല സ്ഥാനമൊഴിഞ്ഞത്. ഈ മൂന്ന് സ്ഥപനങ്ങളിലുമായി 35 കോടി രൂപയുടെ ബാധ്യതയാണുള്ളത്. സ്ഥാപനങ്ങളിലെ ഓഡിറ്റ് കഴിഞ്ഞതിനു ശേഷമായിരിക്കും രാജി സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം അന്തിമതീരുമാനത്തിലെത്തുക.

കെ പി സി സി അധ്യക്ഷനാണ് ഈ ചുമതലകള്‍ വഹിക്കേണ്ടത്. താന്‍ ഇത്രയും കാലം ഈ പദവികള്‍ വഹിച്ചിരുന്നത് മുന്‍ കെ പി സി സി പ്രസിഡന്‍റുമാരായ മുല്ലപ്പളി രാമചന്ദ്രനും, വി എം സുധീരനും ഈ ജോലികള്‍ ഏറ്റെടുക്കാതിരുന്നതിനാലാണ്. പുതിയ കെ പി സി സി പ്രസിഡന്‍റ് അധികാരം ഏറ്റെടുത്തതിനാല്‍ ചുമതലകളില്‍ നിന്നും രാജിവെക്കുകയാണ്. അദ്ദേഹമാണ് ഇക്കാര്യങ്ങളിലൊക്കെ ഇനി മേല്‍നോട്ടം വഹിക്കേണ്ടതെന്നും രമേശ്‌ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൊട്ടു മുന്‍ ദിവസം വി എം സുധീരൻ എഐസിസി അംഗത്വവും, അതിനു മുന്‍പ് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗത്വവും രാജി വച്ചിരുന്നു. ഫലപ്രദമായ രീതിയിൽ പ്രശ്നങ്ങളില്‍ ഹൈക്കമാൻഡ് ഇടപെട്ടില്ലെന്നാരോപിച്ചാണ് സുധീരന്‍  രാജിവെച്ചത്. അഖിലേന്ത്യാ തലത്തിലടക്കം തന്നെ മുതിര്‍ന്ന നേതാക്കന്മാര്‍ സംഘടനാ പദവികളില്‍ നിന്ന് രാജിവെച്ച് ഒഴിയുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും അതാത് സംസ്ഥാന ഭാരാവാഹികളെയും പ്രതിസന്ധിയിലാക്കി കൊണ്ടിരിക്കുകയാണ്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More