പാലാ: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ സ്വയം ന്യായീകരിച്ച് പാലാ ബിഷപ്പ് ഫാദര്‍ ജോസഫ് കല്ലറങ്ങാട്ട്. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ദീപികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പാലാ ബിഷപ്പ് തന്റെ പരാമര്‍ശങ്ങളെ ന്യായീകരിച്ചത്. മതേതര വഴിയിലൂടെ സഞ്ചരിച്ച് നാം വര്‍ഗീയ കേരളത്തിലെത്തിപ്പെടുമോ എന്ന് ബിഷപ്പ് ആശങ്കപ്പെടുന്നു. മതേതരത്വത്തിന്റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തളളിപ്പറയണമെന്നാണ് ചിലര്‍ ശഠിക്കുന്നതെന്നും മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണമെന്നും പാലാ ബിഷപ്പ് ചോദിക്കുന്നു.
മഹാത്മാഗാന്ധി വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാടുകളും അദ്ദേഹത്തിന്റെ ഉദ്ദരണികളും ബിഷപ്പ് തന്റെ ലേഖനത്തില്‍ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്. മതസമൂഹവും സെക്കുലര്‍ സമൂഹവും ഒന്നിച്ചുജീവിക്കാന്‍ പഠിക്കണം. ഇവിടെയാണ് ഇന്ത്യന്‍ സെക്കുലറിസം ലോകത്തിന് മാതൃകയാവുന്നത്. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതരത്വം എന്ന് ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണമെന്നും ഇന്ത്യന്‍ സെക്കുലറിസത്തെ എല്ലാവരും അതിന്റെ ഉദാത്ത അര്‍ത്ഥത്തില്‍ സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ലെന്നും അദ്ദേഹം പറയുന്നു. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ് എന്നാല്‍ കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും എന്നും പാലാ ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.