ഏഷ്യയിലെ അതിസമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്ത്. അഞ്ച് ലക്ഷം കോടി രൂപയാണ് ഗൗതം അദാനിയുടെ ആസ്തി. ഒന്നാം സ്ഥാനത്ത് റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയാണ്. കഴിഞ്ഞ പത്തുവര്‍ഷമായി മുകേഷ് അംബാനി തന്നെയാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നവ്യക്തി. 7.18 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി.
കൊവിഡ് മൂലം ലോകം മുഴുവന്‍ ബുദ്ധിമുട്ടിലായ 2020-21 വര്‍ഷത്തില്‍ 3,270 കോടി ഡോളര്‍ വര്‍ധിച്ച് 4. 86 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരുന്നു. ആഗോള സമ്പന്ന പട്ടികയില്‍ മുകേഷ് അംബാദി പതിമൂന്നാം സ്ഥാനത്താണ്. അദാനി പതിനാലാം സ്ഥാനത്തും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രാജ്യത്തെ ആയിരത്തിലധികംപേർക്ക് ആയിരം കോടിയിലേറെ ആസ്തിയുണ്ടെന്ന് ഐഐഎഫ്എൽ വെൽത്ത്-ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോർട്ടിൽ പറയുന്നു. 119 നഗരങ്ങളിലായി 1,007 വ്യക്തികൾക്കാണ് 1000 കോടി രൂപയിലേറെ ആസ്തിയുള്ളത്. മുൻനിരയിലുള്ള 894 പേരുടെ സമ്പത്തിൽ വർധനവുണ്ടായി. ഇതിൽ 229 പേർ പുതുമുഖങ്ങളാണ്. 113 പേരുടെ ആസ്തിയിൽ ഇടിവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 237 ആവുകയുംചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 58 പേരാണ് പുതിയതായി ഈ ഗണത്തിൽ ഉൾപ്പെട്ടത്.