LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്നും കൂട്ടി; പെട്രോള്‍ വില 105 രൂപയിലേക്ക്

കൊച്ചി: നിരന്തര വര്‍ദ്ധനവിനെ തുടര്‍ന്ന് ഒരു ലിറ്റര്‍ പെട്രോളിന് രാജ്യത്ത് 105 രൂപയിലേക്ക് കടക്കുകയാണ്. ഇന്നും രാജ്യത്ത് പെട്രോള്‍, ഡീസൽ എന്നിവയുള്‍പ്പെടെയുള്ള ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ  പെട്രോൾ വില 104.63 ആയും ഡീസൽ വില 95.99 രൂപയായും ഉയർന്നു. തൊട്ട് മുന്‍ ദിവസവും ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഇന്നത്തെ പെട്രോൾ വില 104.63 രൂപയാണ്. കൊച്ചിയില്‍ പെട്രോൾ വില ലിറ്ററിന് 102.72 രൂപയും ഡീസലിന് 95.85 രൂപയുമാണ് വില. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ വില ഈ നിലവാരം കടന്നിരുന്നു. ചില്ലറ ഇന്ധന വിലക്ക് 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്. സർവകാല റെക്കോർഡുകളാണ്  ഇപ്പോഴത്തെ ഇന്ധനവില‌ നിരന്തരം മറികടന്നുകൊണ്ടിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയരുന്നതുകൊണ്ടാണ് ഇന്ധനവിലയും ഉയരുന്നത് എന്നാണ് എണ്ണക്കമ്പനികളുടെ വാദം. എന്നാല്‍, അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞ സാഹചര്യത്തിലും ഇന്ത്യയില്‍ വില കൂടുകയാണ് ഉണ്ടായത്. രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതോടെ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത മറികടക്കാന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക സെസ് ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതും വില വര്‍ദ്ധന തുടരുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഈടാക്കുന്ന നികുതി കുറക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ജിഎസ്ടി കൌണ്‍സിലില്‍ ഈ നീക്കത്തെ എതിര്‍ക്കുകയാനുണ്ടായത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയതിന് ശേഷവും പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിച്ചത് സംസ്ഥാനങ്ങള്‍ ഉദാഹരമായി ചൂണ്ടിക്കാട്ടുന്നു.\

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെട്രോള്‍ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ പ്രതിവര്‍ഷം ലഭിക്കുന്നത് പന്ത്രണ്ടായിരം കോടി രൂപയാണ്. ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതോടെ അത് നേര്‍പകുതിയായി, അതായത് ആറായിരം കോടി രൂപയായി ചുരുങ്ങും. ടാക്സ് ഇല്ലാതെ ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാന വില ഇപ്പോള്‍ 39 രൂപയാണ്. ജി എസ് ടി യിലേക്ക് വരുമ്പോള്‍ പരമാവധി ലഭിക്കുന്ന നികുതി 28 ശതമാനമായിരിക്കും. അതായത് ഏകദേശം 11 രൂപ.  ഇതില്‍ പകുതി കേന്ദ്രം കൊണ്ടുപോയാല്‍ ലിറ്ററിന് മേല്‍ പിന്നീട് കേരളത്തിന്റെ വരുമാനം വെറും 5.50 രൂപ മാത്രമായിരിക്കും. ഇതാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ആശങ്കപ്പെടുത്തുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More