LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രിയങ്ക ഗാന്ധി അറസ്റ്റില്‍; യുപി പൊലിസ് നടപടി ലഖിംപൂര്‍ യാത്രയ്ക്കിടെ

ലക്നൌ: ലഖിപൂര്‍ സംഘര്‍ഷ ബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രമന്ത്രിയുടെ മകൻ സന്ദർശിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കാൻ എത്തിയതായിരുന്നു  പ്രിയങ്ക ഗാന്ധി. കര്‍ഷകരുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നും പ്രശ്ന ബാധിത സ്ഥലത്ത് എത്തുമെന്നും പ്രഖ്യാപിച്ച പ്രിയങ്കയെ യു പി പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. ഇതിനെ ചെറുത്ത് ലഖിംപൂർ ഖേരിയിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ്‌ അറസ്റ്റ്.

വീട്ടുതടങ്കലില്‍ നിന്ന് പുറത്തിറങ്ങിയ പ്രിയങ്ക അർധരാത്രിയിൽ ലഖിംപൂർ ഖേരിയിലേക്ക് തിരിക്കുകയായിരുന്നു.  പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ കാല്‍നടയായി നീങ്ങിയ പ്രിയങ്കയെ പിന്നീട് വാഹനത്തില്‍ പോകാന്‍ അനുവദിച്ചു. എന്നാൽ, ലഖിംപൂർ ഖേരിയിൽ എത്തും മുൻപ് പ്രിയങ്കയെ പൊലീസ് തടഞ്ഞ് സീതാപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുപി പൊലീസ് ഇതുവരെ ഈ അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലഖിപൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ബാഗ്പതിൽ അടക്കം കർഷകർ റോഡുകൾ ഉപരോധിച്ചു. ഇന്ന് കര്‍ഷകര്‍ രാജ്യ വ്യാപകമായി പ്രതിഷേധ പരിപാടികള്‍ക്ക് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും സഞ്ചരിച്ച കര്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റി 4 പേരെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.  

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More