LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സച്ചിനും അനില്‍ അംബാനിക്കും വിദേശത്ത് അനധികൃത നിക്ഷേപം

ഡല്‍ഹി: അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട്  പന്‍ഡോറ പേപ്പര്‍ പുറത്തുവിട്ട പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും, അനില്‍ അംബാനിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്‌. കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചുള്ള പനാമ പേപ്പര്‍ പുറത്തുവന്നതിന് പിന്നാലെ സച്ചിന്‍ വിദേശത്തുള്ള നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിച്ചെന്നും പന്‍ഡോറ പേപ്പറില്‍ പറയുന്നു. അതോടൊപ്പം,18 കമ്പനികള്‍ വിദേശത്ത് രൂപീകരിച്ച് നിക്ഷേപങ്ങള്‍ നടത്തി അനില്‍ അംബാനി നികുതി വെട്ടിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നിക്ഷേപം നിയമാനുസൃതമാണെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. 

പ്രമുഖ വ്യവസായികളുടേയും സെലിബ്രിറ്റികളുടേയും അനധികൃത നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പന്‍ഡോറ പേപ്പര്‍  പുറത്തുവിട്ടിരിക്കുന്നത്. പല രാജ്യങ്ങളിലുള്ള ശതകോടീശ്വരന്മാര്‍ നികുതിവെട്ടിച്ച് എവിടെയൊക്കെയാണ് പണം നിക്ഷേപം നടത്തിയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. ഈ റിപ്പോര്‍ട്ട്‌ അനുസരിച്ച് റഷ്യന്‍ പ്രസിഡന്‍റ്  വ്ളാടിമര്‍ പുടിന്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ജോര്‍ദാന്‍ രാജാവ്, ഉക്രെയ്ന്‍, കെനിയ, ഇക്വഡോര്‍ പ്രസിഡന്‍റുമാര്‍, ചെക്ക് റിപബ്ലിക്ക് പ്രധാനമന്ത്രി, പോപ്പ് ഗായിക ഷക്കീര, സൂപ്പർ മോഡൽ ക്ലോഡിയ ഷിഫർ തുടങ്ങി നിരവധിയാളുകളുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നൂറ്റിനാല്‍പ്പതിലധികം മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ച് വാഷിങ്ടണ്‍ കേന്ദ്രീകരിച്ചുള്ള ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസം ആണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്

Contact the author

National Desk