LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശ്രീനഗറിലും മുംബൈയിലും മരണം: ഇന്ത്യയില്‍ മരണ സംഖ്യ-15, രോഗ ബാധിതര്‍ 650

ഡല്‍ഹി: ജമ്മുകാശ്മീരിലെ ശ്രീനഗറിലും മഹാരാഷ്ട്രയിലെ നവീ മുംബൈയിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊറോണാ മരണ നിരക്ക് 15-ആയി. രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 650- ആയി.

ജമ്മുകാശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണ് ശ്രീനഗറിലേത്. സംസ്ഥാനത്ത് നാലുപേരില്‍ കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പധികൃതര്‍  അറിയിച്ചു. രോഗബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ മരണപ്പെട്ടയാളുമായി ബന്ധം പുലര്‍ത്തിയവരാണെന്ന് അധികൃതര്‍ പറഞ്ഞു. ശ്രീനഗറില്‍ മരണപ്പെട്ട 65 - കാരന് ജീവിത ശൈലീ രോഗങ്ങള്‍ ഉണ്ടായിരുന്നയാളായിരുന്നുവെന്നാണ് വിവരം. മതപ്രഭാഷകനായിരുന്ന ഇയാള്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്തിയിരുന്നതായും ഇദ്ദേഹം നടത്തിയ യാത്രകളുടെയും ബന്ധപ്പെട്ടവരുടെയും വിവരങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ജമ്മു കാശ്മീരില്‍ കൊറോണ ബാധയും മരണവും സ്ഥിരീകരിച്ചതോടെ ഇന്‍റര്‍നെറ്റ് സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്‍റര്‍നെറ്റ് പുനസ്ഥാപിക്കുകയാണ് ഏറ്റവും വലിയ ആവശ്യമെന്നും 370 -ാം വകുപ്പിനെ കുറിച്ചെല്ലാം പിന്നീട് സംസാരിക്കാമെന്നും കഴിഞ്ഞ ദിവസം വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ ഒരു മരണവും രണ്ട് രോഗബാധയുമാണ് സ്ഥിരീകരിച്ചത്. മരണപ്പെട്ട നവീ മുംബൈ സ്വദേശിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മുംബൈക്ക് അടുത്ത ജില്ലയായ താനെയില്‍ രണ്ടു പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചതായാണ് വിവരം. മഹാരാഷ്ട്രയില്‍ കോറോണാ ചികിത്സയിലുള്ളവരുടെ എണ്ണം ഇതോടെ 129-ആയി.      

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More