LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഭാര്യപിതാവിന്‍റെ സ്വത്തില്‍ മരുമകന് അവകാശമില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ഭാര്യപിതാവിന്‍റെ സ്വത്തില്‍ മരുമകന് നിയമപരമായി അവകാശമില്ലെന്ന് കേരളാ ഹൈക്കോടതി. മകളെ വിവാഹം ചെയ്തുവെന്നത്  ഭാര്യാ പിതാവിന്‍റെ സ്വത്തിനുമേല്‍ അവകാശമുന്നയിക്കാനുള്ള കാരണമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പയ്യന്നൂര്‍ സബ്കോടതി ഉത്തരവിനെതിരെ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

വിവാഹശേഷം ഭാര്യവിട്ടിലെ ദത്തെടുക്കപ്പെടുന്ന അംഗമായി ഭര്‍ത്താവ് മാറുകയാണ്. അതിനാല്‍ ഭാര്യപിതാവിന്‍റെ സ്വത്തില്‍ ഭര്‍ത്താവിനും അവകാശമുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം, മരുമകനെ വീട്ടില്‍ കയറുന്നതില്‍ നിന്നും വിലക്കണമെന്നാവിശ്യപ്പെട്ട് ഭാര്യാ പിതാവും  സബ് കോടതിയെ സമീപിച്ചിരുന്നു. മരുമകന്‍റെ പെരുമാറ്റം സഹിക്കാന്‍ സാധിക്കുന്നില്ലായെന്നും, അതിനാല്‍ വീട്ടില്‍ വരുന്നതു വിലക്കണമെന്നുമാണ് പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.  ഈ പരാതിയില്‍ സബ്കോടതി ഭാര്യാ പിതാവിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു.

സബ്കോടതിയുടെ ഈ ഉത്തരവിനെതിരെയാണ്‌ മരുമകന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഭാര്യാപിതാവിന്‍റെ സ്വത്തില്‍ പൂര്‍ണമായും അദ്ദേഹത്തിന് മാത്രമാണ് പൂര്‍ണ ഉടമസ്ഥാവകാശമെന്നും, ഇതില്‍ അവകാശമുന്നയിക്കാന്‍ മരുമകന് സാധിക്കില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പരാതിക്കാരന്‍റെ മകളെ വിവാഹം ചെയ്തു എന്നതിന്‍റെ പേരില്‍ സ്വത്തിന് അവകാശമുണ്ടെന്ന ഭര്‍ത്താവിന്‍റെ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.



Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More