LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപിയുടേത് ദുര്‍ഭരണം, തല മുണ്ഡനം ചെയ്ത് പാര്‍ട്ടി വിട്ട് എം എല്‍ എ

കൊല്‍ക്കത്ത: ത്രിപുരയില്‍ നിന്നുളള ബിജെപി നേതാവും സുര്‍മ മണ്ഡലത്തില്‍ നിന്നുളള എം എല്‍ എയുമായ ആശിഷ് ദാസ് പാര്‍ട്ടി വിടുന്നു. പാര്‍ട്ടി വിടുന്ന ആശിഷ് ദാസ് അടുത്തുതന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ നിരന്തരം വിമര്‍ശിക്കുന്നയാളാണ് ആശിഷ് ദാസ്. സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികള്‍ക്കുളള പ്രായശ്ചിത്തമായി താന്‍ തലമുണ്ഡനം ചെയ്യുകയാണെന്ന് ആശിഷ് ദാസ് പറഞ്ഞു.

തല മുണ്ഡനം ചെയ്തതിനുശേഷം ആശിഷ് ഗംഗാ നദിയില്‍ മുങ്ങുകയും കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ പൂജ നടത്തുകയും ചെയ്തു. ഈ ക്ഷേത്രത്തിന് സമീപമാണ് പശ്ചിമ ബംഗാള്‍  മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീട്. ബിജെപി ത്രിപുരയില്‍ രാഷ്ട്രീയ അരാജകത്വവും വര്‍ഗീയതയും കലാപവും വളര്‍ത്തുകയാണ്. സംസ്ഥാനസര്‍ക്കാരിന്റെ ഭരണത്തിനുകീഴില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. അതുകൊണ്ടാണ് താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആശിഷ് ദാസ് നേരത്തെ തന്നെ മമതാ ബാനര്‍ജിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മമതാ ബാനര്‍ജി അടുത്ത പ്രധാനമന്ത്രിയാവാന്‍ യോഗ്യയാണ് എന്നാണ് ആശിഷ് പറഞ്ഞത്. സര്‍ക്കാര്‍ വസ്തുവകകള്‍ മറ്റ് സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കുന്ന നരേന്ദ്രമോദിയുടെ നടപടിയെയും ആശിഷ് വിമര്‍ശിച്ചു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More