LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പകര്‍ച്ചവ്യാധികള്‍ ശക്തമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു

തിരുവനന്തപുരം: കോറോണാ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. അതിശക്തമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ ആവശ്യം വേണ്ട സന്ദര്‍ഭങ്ങളില്‍ അത് നടപ്പിലാക്കുന്നതിന്‌ സര്‍ക്കാരിനു മുന്നില്‍ വന്നുചേരുന്ന നിയമപരമായ തടസ്സങ്ങള്‍ ഒഴിവാക്കുകയാണ്  ഓര്‍ഡിനന്‍സ് കൊണ്ടുദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ശുപാര്‍ശ നടത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. കേരളാ എപ്പിടെമിക് ഡിസീസ് ഓര്‍ഡിനന്‍സ് - 2020 എന്ന പേരിലാണ്  ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

സ്വാതന്ത്ര്യപൂര്‍വകാലത്ത് ഐക്യകേരളം രൂപമെടുക്കുന്നതിന് മുന്‍പ് തിരുവിതാംകൂറില്‍ 'ട്രാവന്‍കൂര്‍ എപ്പിടെമിക് ഡിസീസ് ആക്റ്റ് എന്ന പേരിലും കൊച്ചി സംസ്ഥാനത്ത് കൊച്ചിന്‍ എപ്പിടെമിക് ഡിസീസ് ആക്റ്റ് എന്ന പേരിലും നിലവിലുണ്ടായിരുന്ന പകര്‍ച്ച വ്യാധി പ്രതിരോധ നിയമങ്ങളുടെ പരിധിയില്‍ പക്ഷെ മലബാര്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ രണ്ട് ആക്റ്റുകളും റദ്ദാക്കിയാണ് പുതിയ ഓര്‍ഡിനന്‍സ് ആയ കേരളാ എപ്പിടെമിക് ഡിസീസ് ഓര്‍ഡിനന്‍സ് - 2020 കൊണ്ടുവരുന്നത്.

പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള നിയമപരമായ അധികാരത്തെ അരക്കിട്ടുരപ്പിക്കുകയാണ് ഓര്‍ഡിനന്‍സ് കൊണ്ടുദ്ദേശിക്കുന്നത്. സംസ്ഥാനത്തിന്‍റെ അതിര്‍ത്തികള്‍ അടയ്ക്കാനും രാഷ്ട്രീയ, മത, സാമുദായിക പ്രസ്ഥാനങ്ങളുടെ ഒത്തുചേരലുകള്‍ എന്നിവ പകര്‍ച്ചവ്യാധി വ്യാപിക്കാന്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ സര്‍ക്കരിനു തടയാം. സമൂഹത്തിന്‍റെ പൊതു താല്‍പ്പര്യത്തിന് വിരുദ്ധമായ രീതിയില്‍ പെരുമാരുന്നവരെ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിക്കാനും പിഴയിടാനും   ഓര്‍ഡിനന്‍സിലൂടെ  സംസ്ഥാന സര്‍ക്കരിനു കഴിയും. 

 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More