LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മദ്യശാലകള്‍ അടച്ചത് സാമൂഹിക വിപത്തായേക്കമെന്ന് മന്ത്രി

മദ്യശാലകള്‍ അടച്ചത് സാമൂഹിക വിപത്താകുമോ എന്ന് ആശങ്കയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മദ്യം ലഭിക്കാത്തത് കൊറോണ വൈറസ് ബാധയേക്കാൾ വലിയ പ്രശ്‌നമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം മദ്യപന്മാർ പലരും ആശുപത്രികളില്‍ ചികില്‍സ തേടുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

മദ്യശാലകൾ അടച്ച സാഹചര്യത്തിൽ മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ അറിയിച്ചു.  ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ ബെവ്കോ ഔട്ട്ലറ്റുകൾ തുറക്കില്ലെന്നും മന്ത്രി അറിയിച്ചു. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതു വരെ നിലവിലെ സ്ഥിതി തുടരും. മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. കൊവിഡ്-19 നെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവൻ മദ്യശാലകളും അടച്ചിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോ​ഗമാണ് ഇത് സംബന്ധിച്ച് തീരമാനം എടുത്തത്.


Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More