തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ കുട ചൂടുന്നവര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍ ഇരുചക്രവാഹനം ഓടിക്കുന്നവരോ പുറകിലിരിക്കുന്നവരോ കുട തുറന്നുപിടിക്കുന്നത് മോട്ടോര്‍വാഹന വകുപ്പ് നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. കുടയുമായി വാഹനമോടിച്ച് ഉണ്ടാവുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം.
മഴക്കാലത്ത് അപകടകരമായ വിധം കുടപിടിച്ച് ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെയും പിന്‍സീറ്റിലിരുന്ന് കുട പിടിക്കുന്നവരുടെയും എണ്ണം അനുദിനം വര്‍ധിച്ചുവരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതുമൂലം അപകടങ്ങളും വര്‍ധിച്ചുവരുന്നുണ്ട്. ഇത്തരത്തില്‍ വാഹനമോടിക്കുന്നത് മോട്ടോര്‍ വാഹനവകുപ്പ് നിയമത്തിലെ സെക്ഷന്‍ 184, 177 എ എന്നിവയനുസരിച്ച് ശിക്ഷാര്‍ഹമാണ്. അതിനാല്‍ വാഹന പരിശോധനകള്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ സൂഷ്മമായി നിരീക്ഷിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുകയും ചെയ്യും എന്നാണ് ഗതാഗത വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു