LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായിയെ വിമർശിച്ച കെ.എം ഷാജഹാന് ഫേസ്ബുക്കിൽ പൊങ്കാല, തെറിവിളി

പിണറായി വിജയനെ വിമർശിച്ച പൊതുപ്രവർത്തകൻ കെ.എം ഷാജഹാന് ഫേസ്ബുക്കിൽ പൊങ്കാല. കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ മമതാ ബാനർജിയെ മാതൃകയാക്കുകയാണ് വേണ്ടതെന്നും ശീതികരിച്ച മുറികളിൽ ഇരുന്ന് പ്രഖ്യാപനം നടത്തുകയല്ല വേണ്ടതെന്നുമായിരുന്നു ഷാജഹാന്റെ പോസ്റ്റ്.

ഷാജഹാന്റെ അഭിപ്രായത്തിനെതിരെ ആയിരക്കണക്കിനാളുകളാണ് പ്രതികരിച്ചിരിക്കുന്നത്. മാധ്യമങ്ങിൽ കടുത്ത സിപിഎം വിമർശനം നടത്തുന്ന ഷാജഹാൻ എന്നും സൈബർ സഖാക്കളുടെ കണ്ണിലെ കരടാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ അം​ഗീകാരം നേടിയിരുന്നു. ദേശീയ മാധ്യമങ്ങളിൽ അടക്കം പിണറായി വിജയന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

14000 ത്തോളം കമന്റുകളാണ് ഫേസ് ബുക്ക് പോസ്റ്റിന് ആറ് മണിക്കൂർ കൊണ്ട് ലഭിച്ചത്. ഏറെക്കുറെ പൂർണമായും കമന്റുകൾ ഷാജഹാനെ ചീത്തവിളിച്ചുള്ളതാണ്. പല അഭിപ്രായ പ്രകടനങ്ങളും സഭ്യതയുടെ എല്ലാ അതിർ വരുമ്പും ലംഘിക്കുന്നതാണ്. അതേ സമയം സിപിഎം വിമർശകനായ ഡോക്റ്റർ ആസാദ് കഴിഞ്ഞ ദിവസം പിണറായി വിജയനെ പിന്തുണച്ച് രം​ഗത്തെത്തിയരുന്നു

ഷാജഹാന്റെ ഫേസ്ബുക്കിന്റെ പൂർണ രൂപം

'അങ്ങ് ബംഗാളില്‍ കോവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികള്‍ പോലും നേരിട്ട് സന്ദര്‍ശിച്ച്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ആത്മധൈര്യം പകര്‍ന്ന് നല്‍കി മുഖ്യമന്ത്രി മമതാ ബാനര്‍ജി.ഇങ്ങ് കേരളത്തില്‍ ശീതികരിച്ച മുറിയിലിരുന്ന് പ്രഖ്യാപനങ്ങള്‍ക്ക് പുറകേ പ്രഖ്യാപനങ്ങള്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍!'-

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More