LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും; അറസ്റ്റ് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് സിദ്ദു നിരാഹാരത്തില്‍

ലക്നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രമന്ത്രി അജയ്‌ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും.സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാല്‍ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദു നിരാഹാര സമരം ആരംഭിച്ചു.  ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകുവാനാണ് ആശിഷ് മിശ്രക്ക് നോട്ടിസ് നല്‍കിയിരിക്കുന്നത്.  ഇന്നലെ ഹാജരാകാൻ നിർദേശം ഉണ്ടായിരുന്നെങ്കിലും ആശിഷ് മിശ്ര എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അജയ് മിശ്ര അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിയിട്ടുള്ളതിനാൽ ചോദ്യംചെയ്യലിന് ശേഷം ആശിഷ് മിശ്രയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയേക്കും. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പ്രതികളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മൂന്ന് എസ്‌യുവി വാഹനങ്ങള്‍ ഇടിച്ചാണ് ലഖിംപൂര്‍ ഖേരിയില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടിക്കോണിയ പൊലീസ് സ്‌റ്റേഷനില്‍ രണ്ട് എഫ് ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

 യു പി പൊലിസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ ആശിഷ് മിശ്രക്കെതിരാണ്. അജയ് മിശ്രയുടെ വാഹനങ്ങളാണ് അരുംകൊലക്ക് ഉപയോഗിച്ചതെന്നും, കര്‍ഷകര്‍ക്കുനേരേ ആശിഷ് മിശ്ര വെടിയുതിര്‍ത്തുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More