കാഞ്ഞങ്ങാട്: സംസ്ഥാനം ഏറെ ഉറ്റുനോക്കിയ കാസര്‍ഗോഡ് ജില്ലയിലെ കോറോണാ വ്യാപനം സംബന്ധിച്ച ഭീതി ഒഴിയുന്നു. ശക്തമായ നിയന്ത്രണങ്ങള്‍ വഴി കോറോണാ വ്യാപനത്തെ പിടിച്ചു കെട്ടാനായി എന്നതാണ് പുതിയ ലാബ് റിസല്‍റ്റുകള്‍ നല്കുന്ന സൂചന. കോറോണാ രോഗീ സമ്പര്‍ക്കം മൂലം ജില്ലയില്‍ രോഗം വെറും നാലു പേര്‍ക്ക് മാത്രമേ പകര്‍ന്നിട്ടുള്ളു. ഇവര്‍ വീണ്ടും മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് ജാഗ്രതയോടെ വിലക്കിയതിനാല്‍ ജില്ല വലിയൊരു ദുരന്തത്തില്‍ നിന്നാണ് കരകയറുന്നത്.
ആകെ രോഗം സ്ഥിരീകരിച്ച നാല്‍പ്പത് പേരും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇവരുമായി ബന്ധപ്പെട്ട നിരവധിയാളുകളില്‍ പിന്നീട് സ്രവപരിശോധന നടത്തിയെങ്കിലും നാലുപേരില്‍ മാത്രമാണ് ഫലം പോസിറ്റീവായത്. അതായത് പുറത്തുനിന്ന് 40 -രോഗ ബാധിതര്‍ എത്തിയിട്ടും പകര്‍ച്ച വെറും നാലുപേരില്‍ ഒതുക്കി നിര്‍ത്താനായി എന്നത് കേരളത്തിന്റെ കൊറൊണാ പ്രതിരോധത്തില്‍ വലിയ നേട്ടമായി എണ്ണപ്പെടും.
രോഗബാധയുണ്ട് എന്ന് സംശയിക്കപ്പെടുന്നവര്‍ ശക്തമായ നിരീക്ഷണത്തില്‍ തുടരുകയാണ്. രോഗം മാറിയവരോട് ഒരുമാസത്തോളം നിരീക്ഷണത്തില്‍ തന്നെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.