LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് എം ആക്കാനുള്ള ശ്രമമാണ് മമത ബാനര്‍ജീ നടത്തുന്നത് - അധീര്‍ രഞ്ജന്‍ ചൗധരി

ഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് എം ആക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്നാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ആരോപണം. ഇന്ത്യയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെയെല്ലാം കണ്ട് കോണ്‍ഗ്രസിനെ മമത കോണ്‍ഗ്രസ് ആക്കുവാനാണ് ശ്രമിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബിജെപിയെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമത ബാനര്‍ജീ കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് എം ആക്കിമാറ്റുവാണ് ശ്രമിക്കുന്നത്. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടയാള്‍ മമത കോണ്‍ഗ്രസ് സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ബിജെപിക്ക് കൂടുതല്‍ വളര്‍ച്ചയാണുണ്ടാവുക. കോണ്‍ഗ്രസില്‍ മമതയെ ഉയര്‍ത്തികൊണ്ടു വന്നത് രാജീവ് ഗാന്ധിയാണ്. പിന്നീടാണവര്‍ക്ക് യു പി യില്‍ മന്ത്രി പദം ലഭിക്കുന്നത്. അങ്ങനെ വളര്‍ന്നു വന്നൊരു വ്യക്തി രാഷ്ട്രീയ അധികാരത്തിനുവേണ്ടി കോണ്‍ഗ്രസിനെ പിറകില്‍ നിന്നും കുത്തുകയാണ് - അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

അസം, ഗോവ, മേഘാലയ പോലുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും എം എല്‍ എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകായിരുന്നു അദ്ദേഹം.


Contact the author

National Desk