LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശബരിമല ചെമ്പോല വ്യാജം; മോന്‍സന് ഒത്താശ ചെയ്ത രാഷ്ട്രീയക്കാരെക്കുറിച്ചും അന്വേഷിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്‍റെ ശേഖരത്തിൽ നിന്നും ലഭിച്ച ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തില്‍ ഏകദേശം തെളിഞ്ഞിട്ടുണ്ട്. ചെമ്പോലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മോന്‍സന്‍റെ കയ്യിലുള്ള വസ്തുക്കള്‍ പുരാവസ്തു തന്നെയാണോയെന്ന് അന്വേഷിക്കേണ്ടത് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റാണ്. ഇതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചുവെന്നും മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു.

അതേസമയം, മുന്‍ ഡിജിപി എന്തിനാണ് മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ പോയതെന്ന് അറിയില്ലെന്നും, എന്നാല്‍ പോയതിനു ശേഷം  അവിടെയുള്ള വസ്തുക്കളില്‍ സംശയം തോന്നിയതിനാലാണ് ഇഡി അന്വേഷണത്തിനു നിര്‍ദ്ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ നേതാക്കള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കില്‍ അവര്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കുമെന്നും, എന്നാല്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തതെങ്കില്‍ അതും അന്വേഷണ പരിധിയിൽ വരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കഴിഞ്ഞ ദിവസം പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെ പുതിയ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഡിആര്‍ഡിഒയുടെ പേരില്‍ വ്യാജരേഖ ഉണ്ടാക്കിയതിനെതിരെയാണ് കേസ്. ഇറിഡിയം കൈവശം വയ്ക്കാൻ അനുമതി ഉണ്ടെന്നുള്ള രേഖയാണ് മോൻസൻ വ്യാജമായി ചമച്ചത്. അതോടൊപ്പം, ഗവേഷകരുടെ പേരില്‍ വ്യാജ ഒപ്പും, സീലും നിര്‍മ്മിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മോന്‍സന്‍ മാവുങ്കലിനെതിരെ ഇതുവരെ 7 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More