LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരന്‍; ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

കൊല്ലം : അഞ്ചല്‍ ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരനെന്ന് കോടതി. പ്രോസിക്യൂഷന്‍ വാദങ്ങള്‍  കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശരിവച്ചു. വിധി ബുധനാഴ്ച  (13-ന്) പ്രഖ്യാപിക്കും. പ്രതി സൂരജിനെ ഇന്ന് 12 മണിയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. വായിച്ചുകേള്‍പ്പിച്ച കുറ്റങ്ങള്‍ സംബന്ധിച്ച് ഒന്നും പറയാനില്ലെന്ന് പ്രതി ഒറ്റവാക്കില്‍ കോടതി മുമ്പാകെ പറഞ്ഞു. സൂരജിന് വധ ശിക്ഷ നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചാവ്ശ്യപ്പെട്ടു. അങ്ങേയറ്റം പൈശാചികവും ദാരുണവുമായ കൊലപാതകമാണ് പ്രതി ചെയ്തത് എന്ന് പ്രോസിക്യൂഷന്‍ കോടതി വാദിച്ചു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ഈ കേസില്‍ സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്ന വിധി ഉണ്ടാവണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. വിധി പ്രസ്താവന കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു. നീണ്ട ഒരു വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കോടതി അന്തിമ വിധി പറഞ്ഞിരിക്കുന്നത്. സ്വത്ത്‌ തട്ടിയെടുത്ത് മറ്റൊരാളുടെ കൂടെ ജീവിക്കാന്‍ ഭാര്യ ഉത്രയെ മയക്കുമരുന്നു കൊടുത്ത് ഉറക്കിയ ശേഷം മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭര്‍ത്താവ് സൂരജ് കൊന്നുവെന്നാണ് കേസ്. 2020 മെയ് 7-നാണ് ഉത്ര മരിച്ചത്. മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന്  ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം എസ് പി ക്ക് പരാതി നല്‍കിയാണ്‌ വഴിത്തിരിവായത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

87 സാക്ഷികളെ വിസ്തരിച്ചു. 288 രേഖകളും 40 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനയോടെയുള്ള കൊലപാതകം (302),  കഠിനമായ ദേഹോപദ്രവം (326), നരഹത്യാ ശ്രമം (307),  വനംവന്യജീവിനിയമം (115) എന്നിവ പ്രകാരമുള്ള കേസുകളാണ് പ്രതി സൂരജിന് മേല്‍ ചുമത്തിയിരിക്കുന്നത്.


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More