LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് അന്ത്യോപചാരം അർപ്പിക്കാൻ പ്രിയങ്ക ഇന്ന് വീണ്ടും ലഖിംപുരിലേക്ക്

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വീണ്ടും ഇന്ന് ഉത്തർപ്രദേശിലെ ലഖിംപൂര്‍ സന്ദര്‍ശിക്കും. കർഷക പ്രക്ഷോഭത്തിനിടെ കാർ കയറ്റിക്കൊന്ന കർഷകർക്ക് അന്തിമോപചാരം അർപ്പിക്കാനാണ് എത്തുന്നത്. കർഷകർ കൊല്ലപ്പെട്ട ലഖിംപുർ ഖേരിയിലെ തിക്കോണിയ ഗ്രാമത്തിലെ വയലിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള കർഷക പ്രതിനിധികളും കർഷകരും ചടങ്ങിൽ പങ്കെടുക്കും. 

നേരത്തേ ലഖിംപൂരിലേക്കുള്ള യാത്രമധ്യേ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത് 59 മണിക്കൂറിന് ശേഷമാണ് പ്രിയങ്കയെ വിട്ടയച്ചത്. കര്‍ഷകരെ കാണാതെ പിന്‍മാറില്ലെന്ന പ്രിയങ്കയുടെ ഉറച്ച നിലപാടിന് മുന്നില്‍ യു.പി സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിച്ചിരുന്നു. 

കർഷകർക്ക് അന്തിമോപചാരം അർപ്പിക്കുന്ന ചടങ്ങിന്‍റെയും പ്രിയങ്കയുടെ സന്ദർശനത്തിന്‍റെയും പശ്ചാത്തലത്തിൽ വലിയ സുരക്ഷയാണ് ലഖിംപുരിൽ ഒരുക്കിയിരിക്കുന്നത്. ലക്നോ-സിതാപുർ-ലഖിംപുർ ദേശീയപാതയിൽ ബാരിക്കേഡ് വെച്ച് തടഞ്ഞ് വാഹനങ്ങളെയെല്ലാം പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. അതിനിടെ, രാഷ്ട്രീയ നേതാക്കളെ അന്തിമോപചാര ചടങ്ങിൽ പങ്കെടുപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്. വേദിയില്‍ രാഷ്രീയ നേതാക്കള്‍ക്ക് ഇരിപ്പിടം അനുവദിക്കില്ല. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More