LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇടുക്കിയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച ഒരാള്‍ പൊതുപ്രവര്‍ത്തകന്‍

സംസ്ഥാനത്ത്  കൊവിഡ്-19 സ്ഥിരീകരിച്ച 19പേരില്‍ ഒരാള്‍ ഇടുക്കിയില്‍ നിന്നുള്ള പൊതുപ്രവര്‍ത്തകന്‍. പ്രതിപക്ഷ പാർട്ടിയിലെ സജീവ പ്രവർത്തകനാണ് ഇത്. കാസർകോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകൾ ഇദ്ദേഹം സന്ദർശിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 18 മുതലാണ് ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇടുക്കി ജില്ലയിലെയും സംസ്ഥാനത്തെയും പ്രമുഖ നേതാക്കളുമായി ഇദ്ദേഹം നിരന്തരം സമ്പർക്കം പുലർത്തിയിട്ടുണ്ട്. നിയമസഭയിലടക്കം ഇയാൾ സന്ദര്‍ശിച്ചു എന്നാണ് വിവരം.

ഇയാളുടെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടം ഉടൻ തയ്യാറാക്കും. പൊതുപ്രവര്‍ത്തകനായതിനാല്‍  ആരോ​ഗ്യവകുപ്പിനും പൊലീസിനും ഇത് ശ്രമകരമായ ജോലിയാണ്. കെഎസ്ആര്‍ടിസി ബസ്, സ്വകാര്യ  ബസ്, ട്രെയിന്‍, കാര്‍ തുടങ്ങിയവയിൽ ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.  നിരവധിയാളുകളുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തുകയും വിവിധയിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തതായാണ് വിവരം. വിദേശ യാത്രായോ വിദേശത്ത് നിന്ന് എത്തിയരുമായി  ബന്ധമോ ഇയാൾക്ക് ഇല്ലാത്തത് സർക്കാർ സംവിധാനങ്ങളെ കൂടതൽ ആശങ്കപ്പെടുത്തുന്നുണ്ട്. ഇയാൾക്ക് രോ​ഗം പകർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്തുക ശ്രമകരമായ ജോലിയാണ്. അല്ലെങ്കിൽ ഇയാൾക്ക് രോ​ഗം പടർന്നത് സാമൂഹ്യ വ്യാപനത്തിന്റെ സൂചനയായി കണക്കാക്കേണ്ടി വരും.

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ച  ഒമ്പതുപേര്‍ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളവരാണ്. കാസര്‍കോട് 3, മലപ്പുറം 3, തൃശ്ശൂര്‍2, ഇടുക്കി 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര്‍ ഇന്ന് ആശുപത്രി വിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More