LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംഘപരിവാര്‍ സദാചാര പോലീസിംഗിനെ ന്യായീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി

ബാംഗ്ലൂര്‍: സംഘപരിവാര്‍ സദാചാര പൊലീസിംഗിനെ ന്യായീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി. സമൂഹത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ കുറയുമ്പോഴാണ് സദാചാര പോലീസിംഗ് ഉണ്ടാകുന്നതെന്നും സദാചാര പോലീസിംഗ് ഉണ്ടാകുന്നത് ഒരു അധാര്‍മ്മിക പ്രവര്‍ത്തനത്തിന്‍റെ ബാക്കി പത്രമാണെന്നും ബാസവരാജ് ബോമ്മെ പറഞ്ഞു. 

എല്ലാവര്‍ക്കും സമൂഹത്തില്‍ ഒരേപോലെ ജീവിക്കുവാന്‍ ചില ധാര്‍മിക മൂല്യങ്ങള്‍ ആവശ്യമാണ്. ഇതിനെതിരെ ചെറുപ്പക്കാര്‍ പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയല്ല. ഇത്തരം പ്രവണതകളുണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ എന്നവണ്ണം സദാചാര പൊലീസിംഗ് ഉണ്ടാകുന്നതിനെ എതിര്‍ക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ക്രമസമാധാനം സംരക്ഷിക്കുന്നത് പോലെ പൊതു സമൂഹവും ‘ഉത്തരവാദിത്തത്തോടെ’ പെരുമാറേണ്ടതുണ്ട്. സദാചാര പൊലീസിംഗ് വളരെ സെന്‍സിറ്റീവായ  പ്രശ്‌നമാണ്.- ബാസവരാജ് ബോമ്മെ  പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദക്ഷിണ കര്‍ണാടകയില്‍ യുവാക്കളായ, വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ആണും, പെണ്ണും ഒരുമിച്ച് കൂടുന്നതിനെതിരെ സംഘപരിവാര്‍ സദാചാര ഗുണ്ടകള്‍ ശകതമായ അക്രമണം അഴിച്ചുവിട്ട നിരവധി സംഭവങ്ങള്‍ സമീപകാലത്ത് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ  സാഹചര്യത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്‍റെ വിവാദ പരാമര്‍ശം. ഇതിനെതിരെ പൊതു സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More