LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

യുദ്ധകാലത്ത് രാജ്യത്തെ ഫലപ്രദമായി നയിച്ച നേതാവാണ്‌ ഇന്ദിര; പുകഴ്ത്തി രാജ്നാഥ് സിംഗ്

ഡല്‍ഹി: വര്‍ഷങ്ങളോളം രാജ്യം ഭരിച്ച ഇന്ദിര യുദ്ധകാലങ്ങളില്‍ രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ വിജയിച്ച നേതാവാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഷാങ്ഹായി കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ 'സായുധ സേനയിലെ സ്ത്രീകള്‍' എന്ന് വിഷയത്തെ പറ്റി സംസാരിക്കവേയാണ് അദ്ദേഹം ഇന്ദിരയെ പുകഴ്ത്തിയത്. 1971-ലെ ഇന്ത്യ-പാക്കിസ്താന്‍ യുദ്ധത്തില്‍ ഇന്ദിരയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 

ഇന്ദിരാഗാന്ധിക്കുപുറമേ ഇന്ത്യന്‍ ചരിത്രത്തിലെ പ്രമുഖ സ്ത്രീ സാന്നിധ്യമായ റാണി ലക്ഷമി ഭായിയെക്കുറിച്ചും മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി ആയുധമേന്തിയവരില്‍ നിരവധി സ്ത്രീകളുണ്ട് അവരില്‍ ഒരാളാണ് റാണി ലക്ഷ്മി ഭായ്. പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതി പഥത്തോടൊപ്പം സായുധ സേനയുടെ പരമോന്നത കമാന്‍ഡര്‍ പദവിയും വഹിച്ചിരുന്നെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തില്‍ ഇവരെല്ലാം വഹിച്ച പങ്കുകളെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. 

ഇന്ദിരയും യുദ്ധങ്ങളും

ഇന്ദിരാ ഗാന്ധി അദ്ധികാരമേറ്റ് ഒരു വര്‍ഷത്തിനുള്ളിലാണ് ഇന്ത്യാ- ചൈന യുദ്ധമുണ്ടാകുന്നത്. 1962 ഒക്ടോബർ 20- ന് തുടങ്ങിയ യുദ്ധം നവംബർ 21- ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ അവസാനിച്ചു. അതിനോടൊപ്പം ചൈന തർക്കപ്രദേശത്ത് നടത്തിയ മുന്നേറ്റത്തിൽ നിന്നും പിന്മാറാനും തയ്യാറായി.

1965-ൽ ഇന്ത്യ-പാകിസ്താൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സുരക്ഷാ സേനയുടെ മുന്നറിയിപ്പുകൾ അവഗണിച്ചും ശ്രീനഗറില്‍ തങ്ങിയാണ് അവര്‍ സൈന്യത്തിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. ഓപറേഷൻ ജിബ്രാൾട്ടർ എന്നു പാകിസ്താൻ പേരിട്ട, തങ്ങളുടെ സേനകളെ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറ്റാനുള്ള പദ്ധതിയെത്തുടന്നാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. തിരിച്ചടിയായി പാകിസ്താനുമായി പൂർണ്ണയുദ്ധത്തിലേക്ക് ഇന്ത്യ ഇറങ്ങുകയായിരുന്നു. പതിനേഴ് ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ആണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന ടാങ്കുകൾ ഉൾപ്പെടെയുള്ള ഏറ്റവും വലിയ സേനാമുന്നേറ്റം നടന്നത്.

1971-ലെ ബംഗ്ലാദേശ്‌ വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ കീർത്തിയുയർത്തിയ ഒരു സംഭവം. കിഴക്കൻ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക്‌ പറഞ്ഞുവിട്ട പാക്‌ സൈന്യമാണ്‌ സംഘർഷത്തിനു തുടക്കം കുറിച്ചത്‌. പാകിസ്താന്റെ നടപടിയെ രാജ്യാന്തര വേദികളിൽ ചോദ്യം ചെയ്ത ശേഷം ഇന്ത്യ, ബംഗ്ലാദേശ്‌ വിമോചന യുദ്ധം ആരംഭിച്ചു. ഒരുലക്ഷത്തോളം പാക്‌ സൈനികരെ തടവിലാക്കിയ ഇന്ത്യ ബംഗ്ലാദേശിനെ പാകിസ്താനിൽ നിന്നും വേർപെടുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More