LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആര്യന്‍റെ ചെലവിന് 4500 രൂപ ജയിലിലേക്ക് അയച്ച് ഷാറൂഖ് ഖാന്‍

ഡല്‍ഹി: ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ക്യാന്‍റീന്‍ ചെലവുകള്‍ക്കായി വീട്ടുകാര്‍ 4500 രൂപ അയച്ചു നല്‍കിയതായി ജയില്‍ സൂപ്രണ്ട്. ജയില്‍ നിയമമനുസരിച്ച് ഒരു തടവുകാരന്  4500 രൂപയാണ് മാസചെലവിന് അനുവദിക്കുക. അതോടൊപ്പം, ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തു. അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി സംസാരിക്കുന്നത്. തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടു തവണ വീഡിയോ കോള്‍ വഴി വീട്ടുകാരുമായി സംസാരിക്കാന്‍ അനുവാദമുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ മൂലം സന്ദര്‍ശകരെ അനുവദിക്കാത്ത സാഹചര്യത്തിലാണ് തടവുകാര്‍ക്ക് വീഡിയോ കോള്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.

കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറുപേരെ ആര്‍തര്‍ റോഡ് ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ, ഐസൊലേഷന്‍ പിരിയഡ് അവസാനിപ്പിച്ച് ആര്യന്‍ ഖാനെയും മറ്റ് അഞ്ചു പ്രതികളെയും ക്വാറന്റീന്‍ ബാരക്കില്‍ നിന്നും ജനറല്‍ സെല്ലിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ആഡംബര കപ്പലിലെ പരിപാടിക്കിടെ മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ടാണ് ആര്യനെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തത്. 13 ഗ്രാം കൊക്കെയ്‌നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും 5 ഗ്രാം എംഡിയുമാണ് കപ്പലില്‍ നിന്ന് പിടിച്ചെടുത്തത്. ആര്യന്‍ ഖാന്‍റെ ലെന്‍സ് കെയ്സില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും, പിന്നീട് ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയില്ലെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ വിഭാഗം വ്യക്തമാക്കിയിരുന്നു. 1.33 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് കപ്പലില്‍ നിന്ന് പിടിച്ചെടുത്തത്. ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ കോടതി ഈ മാസം 20 നാണ് വിധി പറയുന്നത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More