LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മന്ത്രി മുഹമ്മദ്‌ റിയാസിന് അഭിനന്ദനവുമായി മല്ലികാ സുകുമാരന്‍

പൊതുമാരമത്ത് മന്ത്രി മുഹമ്മദ്‌ റിയാസിന് അഭിനന്ദനവുമായി മല്ലികാ സുകുമാരന്‍. കരാറുകാരെ കൂട്ടി തന്നെ കാണാന്‍ എം എല്‍ എമാര്‍ വരരുതെന്ന മന്ത്രിയുടെ വാക്കുകളെയാണ് മല്ലികാ സുകുമാരന്‍ പ്രശംസിക്കുന്നത്. ജനഹിതം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരെയാണ് ജനങ്ങള്‍ക്ക് ഇഷ്ടമെന്നും, ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതുമുന്നണിക്ക് അഭിമാനിക്കാമെന്നും മല്ലികാ സുകുമാരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകയല്ല. നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുക. ജനഹിതം അനുസരിച്ച്  നിർഭയം അവ നടപ്പിലാക്കുക. അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിർന്നവർക്ക് സ്നേഹവും ആദരവും. ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാം.... അഭിനന്ദനങ്ങൾ ശ്രീ. മുഹമ്മദ്‌ റിയാസ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എം എല്‍ എമാര്‍ കരാറുകാരെയും കൊണ്ട് തന്നെ കാണാന്‍ വരുതെന്ന പ്രസ്താവന ഉറക്കത്തില്‍ പറഞ്ഞതല്ലെന്നും, കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ താന്‍ ഖേദം പ്രകടിപ്പിച്ചുവെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും താന്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  

കരാറുകാരെ കൂട്ടി എം എൽ എമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എം എൽ എമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എം എൽ എമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം മുന്നോട്ടുവെക്കുകയോ ചെയ്തിട്ടില്ല. ചില ഉദ്യോഗസ്ഥരും, കരാറുകാരും തമ്മില്‍ അവിശുദ്ധ ബന്ധമാണ് നിലനില്‍ക്കുന്നത്. എല്ലാവരെയും അടച്ചാക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നില്ല. എം എൽ എമാർ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരും കരാറുകാരും ഒരുമിച്ച് മന്ത്രിയെ കാണാന്‍ വരുന്നതില്‍ തെറ്റില്ല. എന്നാല്‍ ചില എം എല്‍ എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More