LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ വൈറസ് പരിശോധന കോട്ടയത്തും

കൊറോണ വൈറസ് സംശയിക്കുന്നവരുടെ സ്രവ  പരിശോധന നടത്താന്‍  കോട്ടയത്തും സൗകര്യം . മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ തലപ്പാടി ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ചിലാണ് ഇതിനായി സൗകര്യം ഏർപ്പെടുത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് കേന്ദ്രത്തിന് അനുമതി നല്‍കിയത്.  വെള്ളിയാഴ്ച മുതലാണ് ഇവിടെ പരിശോധന ആരംഭിക്കുക.

ദിവസേന അന്‍പതു സാമ്പിളുകള്‍ വരെ പരിശോധിക്കാനുളള സൗകര്യമാണ് ഉള്ളത്. എട്ടു മണിക്കൂറിനുള്ളില്‍ ഇവിടെ നിന്ന് ഫലം ലഭിക്കും. നിലവില്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കോട്ടയം ജില്ലയിൽ നിന്നുളള സാമ്പിളുകള്‍ പരിശോധിക്കുന്നത്. ഇവിടെ പരിശോധനയിൽ പോസിറ്റീവെന്ന് കണ്ടെത്തുന്ന സാമ്പിളുകള്‍ അന്തിമ സ്ഥിരീകരണത്തിനായി ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെന്‍റ് കിറ്റുകള്‍ വേണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  എന്‍ 95 മാസ്കുകള്‍, ഗൗസുകൾ തുടങ്ങിയവയാണ് ആവശ്യം. കൈവശമുള്ളവർ മാസ്കുകളും ​ഗൗസുകളും  ജില്ലാഭരണകൂടത്തിന് നൽകാൻ തയ്യാറാകണമെന്നാണ് കലക്ടറുടെ അഭ്യര്‍ത്ഥന. ഇതിനായി മെറ്റീരിയല്‍ കലക്ഷന്‍ സെന്ററും തുടങ്ങി.

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More