LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'പച്ചക്കൊടി' പ്രൊഫൈല്‍ പിക്ച്ചര്‍, പേര് മുഹമ്മദ് അല്‍ റസൂല്‍: എന്നിട്ടും മെനയാവുന്നില്ലല്ലോ സംഘീ..- വി ടി ബല്‍റാം

പാലക്കാട്: വ്യാജ പ്രൊഫൈലുകളില് വന്ന് പച്ചയ്ക്ക് വർഗീയത പറയുന്നവരുടെ ഒളിസങ്കേതങ്ങളാണ് സമൂഹമാധ്യമങ്ങള്‍. അപര വിദ്വേഷവും വർഗീയതയും പരത്താന്‍ എത്ര തരംതാഴ്ന്ന പോസ്റ്റുകളിടാനും ഇക്കൂട്ടർ മടിക്കില്ല. നാടൊന്നാകെ ഇത്രയും വലിയ പ്രകൃതിക്ഷോഭത്തെ നേരിടുമ്പോഴും അതിനേക്കാള്‍ വലിയ ദുരന്തമാകുന്ന സങ്കികളെ പരിഹസിക്കുകയാണ് കോണ്‍ഗ്രസ്  നേതാവ് വി ടി ബല്‍റാം. 'മുഹമ്മദ് അല്‍ റസൂല്‍ എന്ന വ്യാജ പ്രൊഫൈലിലൂടെ ഇട്ട വർഗീയ കമന്റിനൊപ്പമാണ് ബല്‍റാം വ്യാജ പരിവേഷത്തില്‍ വരുന്ന സങ്കികളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

 'ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ മാത്രം എങ്ങനെ വെളളപ്പൊക്കമുണ്ടായി, ദൈവം നല്‍കിയ ശിക്ഷയാണോ ഇത്. മുസ്ലീങ്ങളെ രക്ഷിക്കണേ അളളാ.. ന്റെ പടച്ചോനെ മുസ്ലീങ്ങളെ കാത്തോളീന്‍' 'എന്നായിരുന്നു കമന്റ്. പച്ച കൊടിയാണ് പ്രൊഫൈല്‍ പിക്ച്ചര്‍. അക്കൗണ്ട് മുഹമ്മദ് അല്‍ റസൂല്‍ എന്ന പേരിലും. ഒരു നാട് മുഴുവൻ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും അത് ഇങ്ങനെ വിദ്വേഷ പ്രചരണത്തിനുള്ള "സുവർണ്ണാവസര"മാക്കണമെങ്കിൽ അതാരായായിരിക്കുമെന്നതിൽ ഇവിടെയാർക്കും സംശയമില്ലെന്ന് വി ടി ബല്‍റാം പറഞ്ഞു.  ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ആഹാ...

പച്ചക്കൊടി പ്രൊഫൈൽ പിക്ചർ,

"മുഹമ്മദ് അൽ റസൂൽ" എന്ന് പേര്,

'കാത്തോളീൻ' പോലുള്ള ഭാഷാ പ്രയോഗങ്ങൾ! 

എന്നിട്ടും ഒരു മെനയാവുന്നില്ലല്ലോ സംഘീ.

ഒരു നാട് മുഴുവൻ ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴും അത് ഇങ്ങനെ വിദ്വേഷ പ്രചരണത്തിനുള്ള "സുവർണ്ണാവസര"മാക്കണമെങ്കിൽ അതാരായായിരിക്കുമെന്നതിൽ ഇവിടെയാർക്കും സംശയമില്ല. ഇതുപോലത്തെ ഫെയ്ക്കുകളെ തിരിച്ചറിയാനുള്ള മിനിമം സാക്ഷരതയൊക്കെ കേരളം എന്നേ കൈവരിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More