LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലഖിംപൂര്‍: കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നു

ഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇന്ന് ട്രെയിനുകള്‍ തടയും. രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം നാലുമണി വരെ രാജ്യവ്യാപകമായി ട്രെയിനുകള്‍ തടയാനാണ് കര്‍ഷകരുടെ തീരുമാനം. സമരം സമാധാനപരമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഒക്ടോബര്‍ 26-ന് ലക്‌നൗവില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്നും കര്‍ഷക സംഘടനകളുടെ കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. 

അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റിയത്. സംഭവത്തില്‍ നാല് കര്‍ഷകരടക്കം ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അജയ് മിശ്രയെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ കണ്ടിരുന്നു.  കേസില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയാണ് പ്രതിയെന്നതിനാല്‍ നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്താവാന്‍ അജയ് മിശ്ര രാജിവേച്ചേ തീരുവെന്നും, സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിക്കണമെന്നും, കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും, കോണ്‍ഗ്രസ് സംഘത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേസുമായി ബന്ധപ്പെട്ട് ഈ മാസം 9 നാണ് ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്രക്കെതിരെ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യപ്രതിയായ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More