LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം - രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. നാശമുണ്ടായ മേഖലകളുടെ പുനർനിർമാണത്തിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് ഉരുള്‍പൊട്ടലുണ്ടായ പ്ലാപ്പള്ളി സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം. മഴവെള്ള പാച്ചലില്‍ 12 പേരെയാണ് കാണാതായത്. അതില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. പ്രദേശത്തെ മൂന്ന് വീടുകൾ ഒലിച്ചുപോയി. 

മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് റവന്യു മന്ത്രി കെ രാജൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കാലതാമസം കൂടാതെ സഹായം വിതരണം ചെയ്യാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തല ആവശ്യമുന്നയിച്ചിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടുദിവസമായി ശക്തമായി പെയ്ത മഴയില്‍ കോട്ടയത്ത് 223 വീടുകളാണ് തകര്‍ന്നത്. കാഞ്ഞിരപ്പളളി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്. മൂലമറ്റം താഴ്വാരം കോളനിയില്‍ ഏതാണ്ട് തകര്‍ന്ന നിലയിലാണ്. 24 വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നച്ചാര്‍ പുഴ ഗതിമാറി ഒഴുകിയതാണ് ഇവിടുത്തെ സ്ഥിതി രൂക്ഷമാക്കിയത്. ഇടുക്കിയിലെ മലയോര മേഖലയിലും പത്തനംതിട്ടയിലെ മല്ലപ്പളളിയിലും  കനത്ത നാശനഷ്ടമാണുണ്ടായിരിക്കുന്നത്. അതേസമയം, ഒക്ടോബര്‍ 21-വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More