LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്-19; കേന്ദ്ര പാക്കേജ് വളരെ വൈകിയെന്ന് കോണ്‍ഗ്രസ്, അപര്യാപ്തമെന്ന് സിപിഎം

രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദരിദ്രർക്കും അസംഘടിത തൊഴിലാളികൾക്കുമടക്കം മറ്റു അടിയന്തിര സഹായം ആവശ്യമുള്ളവർക്കുമായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനോട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്. ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച നടപടികള്‍ 'അപര്യാപ്തമാണെന്ന്' സി.പി.എമ്മും 'വളരെ വൈകിവന്ന വിവേക'മെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി.

മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി പാക്കേജിനെ ‘ശരിയായ ദിശയിലേക്കുള്ള ആദ്യപടി’ എന്ന് വിളിച്ചപ്പോൾ മുതിർന്ന പാർട്ടി നേതാവ് പി. ചിദംബരം അതിനെ 'ജാഗ്രതയോടെ സ്വാഗതം' ചെയ്യുകയാണുണ്ടായത്. കർമപദ്ധതിയെ താൻ 'വിശാലമായി' പിന്തുണയ്ക്കുന്നുവെന്നായിരുന്നു കോൺഗ്രസ് നേതാവ് ആനന്ദ് ശർമയുടെ പ്രതികരണം. പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി രൺദീപ് സുർജേവാല പാക്കേജ് പരിഷ്കരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്കായി പ്രഖ്യാപിച്ച സൗജന്യ അരിയുടെയും ഗോതമ്പിന്റെയും അളവ് അപര്യാപ്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

പാക്കേജ് അപര്യാപ്തമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി വേതനം വെറും 20 രൂപ വർദ്ധിപ്പിച്ചത് വന്‍ തമാശയാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'നിലവിൽ ഒരു ജോലിയും നടക്കുന്നില്ല. തൊഴിലാളികളുടെ ജോലി പരിഗണിക്കാതെ അവരുടെ അക്കൌണ്ടിലേക്ക് നേരിട്ട് പണമെത്തുകയാണെന്ന് വേണ്ടത്'- അദ്ദേഹം അഭിപ്രായപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More