ജബല്‍പൂര്‍: കന്നുകാലികള്‍ക്ക് ചോക്ലേറ്റ് നല്‍കുന്നത് പാലുല്‍പ്പാദനം കൂട്ടുമെന്ന കണ്ടെത്തലുമായി മധ്യപ്രദേശിലെ വെറ്റിനറി സര്‍വ്വകലാശാല. പശുക്കള്‍ക്ക് ചോക്ലേറ്റ് നല്‍കുന്നതുവഴി പാലുല്‍പ്പാദനവും പ്രത്യുല്‍പ്പാദനശേഷിയും വര്‍ധിക്കുമെന്നാണ് സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍. മധ്യപ്രദേശിലെ ജബല്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാനാജി ദേശ്മുഖ് വെറ്റിനറി സയന്‍സ് യൂണിവേഴ്‌സിറ്റിയാണ് പുതിയ കണ്ടെത്തലിനു പിന്നില്‍.
രണ്ടുമാസത്തെ ഗവേഷണത്തിനൊടുവില്‍ കന്നുകാലികള്‍ക്കായി മള്‍ട്ടിവിറ്റാമിനുകളും ധാതുക്കളുമടങ്ങിയ ചോക്ലേറ്റ് സര്‍വ്വകലാശാല വികസിപ്പിച്ചിട്ടുണ്ട്. പുല്ലും മറ്റ് കാലിത്തീറ്റകളും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പ്രത്യേകം തയാറാക്കിയ ഈ ചോക്ലേറ്റ് പശുക്കള്‍ക്ക് നല്‍കാമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എസ്. പി. തിവാരി പറഞ്ഞു. സംസ്ഥാന വെറ്റിനറി, മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ഈ ചോക്ലേറ്റുകള്‍ സംസ്ഥാനത്തുടനീളമുളള കര്‍ഷകര്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചോക്ലേറ്റ് ഉല്‍പ്പാദിപ്പിക്കാനാഗ്രഹിക്കുന്ന വെറ്റിനറി ബിരുദധാരികള്‍ക്ക് ഈ സാങ്കേതിക വിദ്യ കൈമാറാന്‍ സര്‍വ്വകലാശാലക്ക് പദ്ധതിയുണ്ട്. കന്നുകാലികള്‍ക്ക് മറ്റ് ഭക്ഷണങ്ങളോടൊപ്പവും ചോക്ലേറ്റ് കൊടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 25 രൂപയാണ് 500 ഗ്രാം ചോക്ലേറ്റിന്റെ വില. സാധാരണ കാലിത്തീറ്റയുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന ശര്‍ക്കര, ഉപ്പ്, ചുണ്ണാമ്പ്, തുടങ്ങിയ തന്നെയാണ് ചോക്ലേറ്റ് നിര്‍മ്മാണത്തിനും ഉപയോഗിക്കുക.