LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആര്യന്‍ അഴിക്കുള്ളില്‍ തന്നെ; ഇത്തവണയും ജാമ്യമില്ല

മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസില്‍ അറസ്റ്റിലായ ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന് നാലാം തവണയും ജാമ്യം നിഷേധിച്ചു. മുംബൈയിലെ പ്രത്യേക എന്‍ ഡി പി എസ് കോടതിയുടേതാണ് വിധി. ആര്യന് ഇനിയും മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ തുടരേണ്ടിവരും. ആര്യന്‍റെ കൈയില്‍ നിന്നും ലഹരിമരുന്നുകള്‍ കണ്ടെത്തിയില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തിയതിനാലാണ്  ജാമ്യം അനുവദിക്കാതിരുന്നത്.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതി വരെയുമായിരുന്നു ആര്യന്‍റെ കസ്റ്റഡി നീട്ടിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആര്യന്‍ ഖാന് ക്യാന്‍റീന്‍ ചെലവുകള്‍ക്കായി വീട്ടുകാര്‍ 4500 രൂപ അയച്ചു നല്‍കിയതായി ജയില്‍ സൂപ്രണ്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജയില്‍ നിയമമനുസരിച്ച് ഒരു തടവുകാരന് 4500 രൂപയാണ് മാസചെലവിന് അനുവദിക്കുക. അതോടൊപ്പം, ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി സംസാരിക്കുന്നത്. തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടു തവണ വീഡിയോ കോള്‍ വഴി വീട്ടുകാരുമായി സംസാരിക്കാന്‍ അനുവാദമുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ മൂലം സന്ദര്‍ശകരെ അനുവദിക്കാത്ത സാഹചര്യത്തിലാണ് തടവുകാര്‍ക്ക് വീഡിയോ കോള്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.

Contact the author

National Desk