LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം; പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് അനുപമ

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്ന് വേര്‍പെടുത്തി നവജാത ശിശുവിനെ വീട്ടുകാര്‍ ദത്ത് നല്‍കിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗനാഗപ്പനെ തളളി കുഞ്ഞിന്റ അമ്മ അനുപമ. ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞതുപോലെയല്ല സംഭവങ്ങള്‍. കുഞ്ഞിനെ കണ്ടുപിടിച്ചുതരികയല്ല പാര്‍ട്ടിയുടെ പണി എന്നുപറഞ്ഞ് ആനാവൂര്‍ നാഗപ്പന്‍ ദേഷ്യപ്പെടുകയാണുണ്ടായത്. പൊലീസ് കുഞ്ഞിനെ കണ്ടുപിടിച്ച് തരട്ടേ എന്നാണ് പറഞ്ഞത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ പരാതി നല്‍കിയില്ല. പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. താന്‍ വിശദാംശങ്ങള്‍ പറഞ്ഞില്ലെന്ന ആനാവൂര്‍ നാഗപ്പന്റെ പ്രസ്താവന തെറ്റാണ്. പതിനേഴ് മിനിറ്റോളം അദ്ദേഹവുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് പറയുന്നത് കളളമാണ്. ഈ വിഷയത്തില്‍ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നില്ല- അനുപമ പറഞ്ഞു.

അനുപമയുടെ പ്രശ്‌നം പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്‌തെന്നും കുഞ്ഞിനെ അമ്മയ്ക്ക് തിരികെ നല്‍കണമെന്ന് അനുപമയുടെ പിതാവ് ജയചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നെന്നുമാണ് ആനാവൂര്‍ നാഗപ്പന്‍ പറയുന്നത്. കുഞ്ഞിനെ അമ്മയുടെ സമ്മതമില്ലാതെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് അന്നുതന്നെ ജയചന്ദ്രനോട് പറഞ്ഞിരുന്നു. ജയചന്ദ്രനെ പാര്‍ട്ടി ഒരിക്കലും ന്യായീകരിക്കില്ല. കുഞ്ഞിനെ ദത്തെടുത്ത ഷിജു ഖാന്‍ എന്നയാളെയും വിളിച്ച് സംസാരിച്ചു. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയശേഷമാണ് കുഞ്ഞിനെ ദത്തെടുത്തതെന്നാണ് ഷിജു പറഞ്ഞത്. കുഞ്ഞിനെ അതിന്റെ അമ്മയ്ക്ക് ലഭിക്കാന്‍ പാര്‍ട്ടിയുടെ പിന്തുണയുണ്ടാവും എന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രസവിച്ച് മൂന്നാം നാള്‍ കുഞ്ഞിനെ തന്റെ മാതാപിതാക്കള്‍ തന്നില്‍ നിന്ന് വേര്‍പെടുത്തി ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു എന്നാണ് മുന്‍ എസ് എഫ് ഐ നേതാവായ അനുപമയുടെ പരാതി. അച്ഛനും അമ്മയുമുള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ് ഐ മുന്‍ മേഖല സെക്രട്ടറി അജിത്താണ് കുഞ്ഞിന്റെ അച്ഛന്‍. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More