LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'എന്റെ കുഞ്ഞിനെ തിരികെ വേണം'; സെക്രട്ടറിയേറ്റിനുമുന്നില്‍ അനുപമയുടെ നിരാഹാര സമരം

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിനെ വേര്‍പെടുത്തി വീട്ടുകാര്‍ ദത്ത് നല്‍കിയ സംഭവത്തില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി കുഞ്ഞിന്റെ അമ്മ അനുപമ. കുഞ്ഞിനെ തിരികെ ലഭിക്കുന്നതുവരെ സെക്രട്ടറിയേറ്റിനുമുന്നില്‍ നിരാഹാരമിരിക്കാനാണ് അനുപമയുടെയും ഭര്‍ത്താവ് അജിത്തിന്റെയും തീരുമാനം. നിരാഹാര സമരം ഇന്ന് ആരംഭിക്കും. സംസ്ഥാന വനിതാകമ്മീഷനുമുന്നില്‍  പ്രതിഷേധിക്കുമെന്ന് അനുപമ പറഞ്ഞു. പരാതിപ്പെട്ട് മാസങ്ങളായിട്ടും നടപടിയില്ലാത്തതിനാലാണ് പ്രത്യക്ഷ സമരത്തിലേക്ക് പോകുന്നതെന്നും അനുപമ വ്യക്തമാക്കി.

അതേസമയം, അനുപമയ്ക്ക് ആവശ്യമായ നിയമസഹായം നല്‍കുമെന്നും സിപിഎം ഒരു തെറ്റിനെയും പിന്താങ്ങില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. പാര്‍ട്ടിക്ക് പ്രശ്‌നം പരിഹരിക്കാനാവില്ല. നിയമപരമായി മാത്രമേ പരിഹാരം കാണാനാവുകയുളളു. ഈ വിഷയത്തില്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേസില്‍ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെയും അമ്മ സ്മിതയെയും രണ്ടുദിവസത്തിനുളളില്‍ ചോദ്യം ചെയ്യും. വിഷയത്തില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്ന് വ്യാപക പരാതികളുയര്‍ന്ന സാഹചര്യത്തില്‍ പേരൂര്‍ക്കട സി ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ മേല്‍നോട്ടചുമതല കണ്‍ടോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More