LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സ്റ്റിക്കർ പതിപ്പിക്കും

തിരുവനന്തപുരം ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ പ്രത്യേക സ്റ്റിക്കർ പതിപ്പിക്കും. നിരീക്ഷണത്തിലുളളവർ വീടിന് പുറത്ത് ഇറങ്ങി നടക്കുന്നുണ്ടോ എന്ന് അറിയാൻ ജിയോ ഫെൻസിം​ഗ് സംവിധാനം ഒരുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ജില്ലാതല അവലോകന യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരീക്ഷണത്തിലുള്ളവർ വീട്ടില്‍ ഇരിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം ശ്രീചിത്തിര  ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർമാരും അടക്കം 179 പേരുടെ സ്രവ പരിശോധന റിപ്പോർട്ട് നെ​ഗറ്റീവാണെന്ന് കണ്ടെത്തി.

അതേസമയം സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിക്കാണ് അസുഖമുള്ളത്. ഇയാൾ ​ഗൾഫിൽ നിന്നാണ് തിരുവനന്തപുരത്ത് എത്തിയത്.

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More