LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് പക്ഷേ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട്- മേയര്‍ ആര്യാ രാജേന്ദ്രനെ അധിക്ഷേപിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മേയറെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഇങ്ങനെ മുന്നോട്ടുപോയാല്‍ മേയറെ നോക്കി 'കനകസിംഹാസനത്തില്‍' എന്നുതുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു. കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പിനെതിരായ കോണ്‍ഗ്രസിന്റെ പ്രതിഷേധപരിപാടിയിലായിരുന്നു മുരളീധരന്റെ മേയറെ അധിക്ഷേപിച്ചുളള പരാമര്‍ശം.

'കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്. പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. ആ മഴ കഴിയുമ്പോഴേക്ക് തീരും. ഇങ്ങനുളള ഒരുപാടുപേരെ കണ്ട നഗരസഭയാണിത്. ഒരുപാട് മഹത് വ്യക്തികളിരുന്ന കസേരയിലാണ് അവരിപ്പോളിരിക്കുന്നത്. അതുകൊണ്ട് ദയവുചെയ്ത് അരക്കളളന്‍ മുക്കാല്‍ കളളനിലെ 'കനകസിംഹാസനത്തില്‍' എന്ന പാട്ട് ഞങ്ങളെക്കൊണ്ട് പാടിപ്പിക്കരുത്' മുരളീധരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പിനെതിരായ സമരങ്ങളും പ്രതിഷേധങ്ങളുമെല്ലാം കാണുന്നുണ്ടെങ്കിലും മുഖ്യമന്ത്രി അതിനെക്കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇപ്പോള്‍ സില്‍വര്‍ ലൈനുണ്ടാക്കാനുളള തിരക്കിലാണെന്നും അതില്‍ നിന്ന് എത്ര അടിച്ചുമാറ്റാമെന്നാവും അദ്ദേഹമിപ്പോള്‍ ചിന്തിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More