LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അതിതീവ്ര മഴ പ്രവചിക്കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന് മന്ത്രി കെ രാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിക്കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന് മന്ത്രി കെ രാജന്‍. പ്രളയമുണ്ടായ ഒരിടത്തും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രളയ മുന്നറിയിപ്പിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പരിമിതികള്‍ മന്ത്രി നിയമസഭയില്‍ വിവരിക്കുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. 

കേന്ദ്രസര്‍ക്കാരിനെ അവഗണിച്ച് ന്യൂനമര്‍ദ്ദ മുന്നറിയിപ്പുമായി സംസ്ഥാന സര്‍ക്കാരിന് മുന്‍പോട്ട് പോകുവാന്‍ സാധിക്കില്ല. മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനു വേണ്ട എല്ലാ നടപടികളും വേഗത്തില്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് ഔദ്യോഗിക ഏജൻസി. അവരുടെ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ല. ഒക്ടോബര്‍ 16 ന് രാവിലെ 8 മണിവരെ കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. അപകടം സംഭവിച്ചയിടങ്ങളിലൊക്കെയും ഓറഞ്ച് അലേര്‍ട്ടായിരുന്നു നിലനിന്നിരുന്നത്. 10 മണിക്ക് ശേഷമാണ് അലേര്‍ട്ടുകളെല്ലാം റെഡ് ആയി മാറിയത് - മന്ത്രി നിയമസഭയില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, രക്ഷാപ്രവര്‍ത്തനത്തിന് പ്രോട്ടോക്കോള്‍ ഇല്ലാത്ത ഏക സംസ്ഥാനമാണ് കേരളമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2018- ലെ പ്രളയത്തില്‍ നിന്നും സര്‍ക്കാര്‍ എന്ത് പാഠമാണ് ഉള്‍ക്കൊണ്ടതെന്നും വി. ഡി. സതീശന്‍ നിയമസഭയില്‍ ചോദിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ വൈകിപോയെന്നും, കോട്ടയം ഇടുക്കി ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ദുരന്ത നിവാരണത്തിന് മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാരിന്  വീഴ്ച സംഭവിച്ചു.ഇത് കാണിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More