LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തില്‍ കഴിഞ്ഞ 8 മാസത്തിനിടെ നടന്നത് 45 ശൈശവ വിവാഹങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ എട്ട് മാസത്തിനിടെ നടന്നത് 45 ശൈശവ വിവാഹങ്ങള്‍. ശിശുക്ഷേമവകുപ്പിന്‌ ലഭിച്ച പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്. ശിശുക്ഷേമ വകുപ്പ് അറിയാതെ നടക്കുന്ന വിവാഹങ്ങളുമുണ്ട് എന്നത് പ്രശനത്തിന്‍റെ ഗൌരവം കൂട്ടുന്നു. പൊന്‍വാക്ക് പദ്ധതി നടപ്പാക്കിയിട്ടും ശൈശവ വിവാഹങ്ങള്‍ ഇപ്പോഴും നടക്കുന്നത് ഏറെ ആശങ്കയുയര്‍ത്തുന്ന ഒന്നാണ്. 

ശിശുക്ഷേമ വകുപ്പ് പുറത്ത് വിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ എട്ട് മാസത്തിനിടെ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടന്നിരിക്കുന്നത് വയനാട് ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം 27 വിവാഹങ്ങള്‍ നടന്ന സ്ഥാനത്ത് ഇത്തവണ 36 ശൈശവ വിവാഹങ്ങളാണ് നടന്നിരിക്കുന്നത്. പുതിയ കണക്ക് അനുസരിച്ച് ഇടുക്കി ജില്ലയാണ് ശൈശവ വിവാഹത്തില്‍ രണ്ടാമത് നില്‍ക്കുന്നത്. കോട്ടയത്തും എറണാകുളത്തും രണ്ടുവീതവും തൃശ്ശൂരിൽ ഒരു കല്യാണവും ഇക്കാലയളവില്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ മൂന്നു ശൈശവവിവാഹങ്ങളും ഇടുക്കിയിൽ രണ്ട് ശൈശവ വിവാഹങ്ങളുമാണ് രജിസ്റര്‍ ചെയ്തിരുന്നത്. അതേസമയം, ശൈശവ വിവാഹം ഏറ്റവും കൂടുതല്‍ നടക്കുന്നുവെന്ന് പരാതി ലഭിച്ചിരുന്ന മലപ്പുറം ജില്ലയില്‍ മാറ്റം വന്നത് പ്രതീക്ഷയുയര്‍ത്തുന്നു. കഴിഞ്ഞ വർഷം മൂന്നു ശൈശവവിവാഹങ്ങള്‍ നടന്ന സ്ഥാനത്ത് ഈ വര്‍ഷം ഒരു കല്യാണമാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊന്‍വാക്ക് പദ്ധതി

സംസ്ഥാനത്തെ ശൈശവവിവാഹം തടയാൻ സർക്കാർ ആരംഭിച്ച പദ്ധതിയാണ് പൊൻവാക്ക്. ശൈശവവിവാഹത്തെക്കുറിച്ച് മുൻകൂട്ടി വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികമായി നല്‍കും. എന്നാല്‍ വിവാഹം നടന്നതിന് ശേഷം വിവരം അറിയിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം പാരിതോഷികം ലഭിക്കില്ല. ശൈശവ വിവാഹം തടയുന്നതിനായി ജനപങ്കാളിത്തം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ പാരിതോഷികം നല്‍കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More