ഓണ്‍ലൈന്‍ വഴി മില്‍മ പാല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ രാജു. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഓണ്‍ലൈന്‍ വഴി പാൽ വീടുകളില്‍ പാല്‍ എത്തിക്കുക. അവശ്യ സര്‍വ്വീസായതിനാൽ മില്‍മ ബൂത്തുകൾ തുറക്കണമെന്ന് മന്ത്രി പറഞ്ഞു. പാല്‍ വേണ്ടവര്‍ മില്‍മയില്‍ വിളിച്ചാല്‍ വീട്ടില്‍ എത്തിക്കും. പാലിന്റെ ലഭ്യത അറിയാനായി ഹൈല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്.
പാല്‍ സംഭരണത്തിലും വിതരണത്തിലും പ്രതിസന്ധി നേരിടുന്നുണ്ട്. സംഭരിക്കുന്ന മുഴുവന്‍ പാലും വിതരണം ചെയ്യാന്‍ കഴിയുന്നില്ല. അധികംവരുന്ന പാല്‍ ,പാല്‍പ്പൊടി നിര്‍മ്മിക്കാൻ കമ്പനികളുമായി ധാരണയായെന്നും മന്ത്രി അറിയിച്ചു. രണ്ടുദിവസത്തിനിടെ സംഭരിച്ച ഏഴ് ലക്ഷം ലിറ്റര്‍ പാല്‍ വില്‍ക്കാനായില്ല. ഇതിനാൽ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഒരു ദിവസത്തേക്ക് പാല്‍ സംഭരണം നിര്‍ത്തിയിരുന്നു.