LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; മൂന്ന് സ്ത്രീകള്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി മൂന്ന് മരണം. റെയില്‍വേസ്റ്റേഷനിലേക്ക് പോകാനായി ഓട്ടോ റിക്ഷ കാത്ത് റോഡിലെ ഡിവൈഡറിലിരിക്കുകയായിരുന്ന സ്ത്രീകളുടെ മേലേക്ക് അതിവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അമര്‍ജിത് കൗര്‍, ഗുര്‍മെയ്ല്‍ കൗര്‍, ഹര്‍സിന്ദര്‍ കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലും സമാനമായ സംഭവത്തില്‍ കർഷകർ കൊല്ലപ്പെട്ടിരുന്നു. ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമിടിച്ചുകയറ്റുകയായിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്ര  തേനിയുടെ മകന്‍ ആശിഷ് മിശ്രയാണ് കർഷകർക്കിടയിലേക്ക് കാറിടിച്ച് കയറ്റിയത്. സംഭവത്തില്‍ 9 പേരാണ് കൊല്ലപ്പെട്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പതിനൊന്നുമാസമായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. സമരങ്ങളുടെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനാനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. നിയമങ്ങളില്‍ ഭേദഗതിയാവാം എന്നാല്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More