LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിനീഷ് കോടിയേരിക്ക് ജാമ്യം

ബംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ഉപാധികളോടെ ജാമ്യം. അറസ്റ്റിലായി ഒരുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെ കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് എം ജി ഉമയാണ് ബിനീഷിന് ജാമ്യം അനുവദിച്ചത്. എന്‍സിബി പ്രതിചേര്‍ക്കാത്തതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നാണ് ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. നേരത്തേ ബിനീഷ് നല്‍കിയ ജാമ്യാപേക്ഷകളെല്ലാം സെഷന്‍സ് കോടതി തളളിയിരുന്നു. ഇതേത്തുടര്‍ന്ന് ജാമ്യത്തിനായി ബിനീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29-നാണ് ബിനീഷ് അറസ്റ്റിലാവുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിലെ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. അറസ്റ്റിലായതിനുശേഷം 11 ദിവസം ഇഡിയുടെ കസ്റ്റഡിയിലായിരുന്ന ബിനീഷ് നവംബര്‍ 11 മുതല്‍ ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 ഓഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നട സീരിയല്‍ നടി ഡി അനിഖ എന്നിവരെ ലഹരിമരുന്നുകേസില്‍ നർക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതാണ് കേസിന്റെ തുടക്കം. അനൂപിനെ ചോദ്യം ചെയ്തതിലാണ് ബിനീഷിന്റെ പേര് ഉയര്‍ന്നുവന്നത്. ഇഡി കേസ് രജിസ്റ്റര്‍ ചെയ്തു. തുടർന്നുളള ചോദ്യം ചെയ്യലില്‍ അനൂപിന് പണം വായ്പ്പ നല്‍കിയതല്ലാതെ മറ്റ് ബന്ധമൊന്നുമില്ലെന്നായിരുന്നു ബിനീഷ് പറഞ്ഞത് എന്നാല്‍ ബിനീഷിന്റെ അക്കൗണ്ടുകളിലെ പണമിടപാടും ലഹരി പാര്‍ട്ടികളില്‍ അനൂപിനെയും ബിനീഷിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്ന സാക്ഷിമൊഴികളും ബിനീഷിന് എതിരാവുകയായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More