LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എറണാകുളം ജില്ലയിൽ ആറുപേരുടെ ഫലം നെഗറ്റീവ്

എറണാകുളം ജില്ലയിൽ കൊറോണ വൈറസ് പരിശോധനയിൽ ആറുപേരുടെ  ഫലം നെഗറ്റീവ്. കൊച്ചി തുറമുഖത്ത് എത്തിയ കപ്പലിലെ  102 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെയും ഫലം നെ​ഗറ്റീവാണ്. തിരുവനന്തപുരം ശ്രീചിത്തിര  ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർമാരും അടക്കം 179 പേരുടെ സ്രവ പരിശോധന റിപ്പോർട്ട് നെ​ഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച് ചികില്‍സയിലുണ്ടായിരുന്ന ഒരാള്‍ക്ക് ഭേദമായതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ-19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിക്കാണ് അസുഖമുള്ളത്. ഇയാൾ ​ഗൾഫിൽ നിന്നാണ് തിരുവനന്തപുരത്ത് എത്തിയത്.

സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഇതുവരെ നടന്നിട്ടില്ലെന്ന്  ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. അതുകൊണ്ട്  തന്നെ വരുന്ന ആഴ്ച നിർണായകമാണെന്നും മന്ത്രി പറഞ്ഞു. വൈറസ് വ്യാപനത്തെക്കുറിച്ച് കൃത്യമായി അറിയാൻ ഇനിയും മൂന്ന് ആഴ്ച വേണ്ടി വരും.

കൊവിഡ്-19 ബാധിച്ച് ഇന്ത്യയിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവുരടെ എണ്ണം 17 ആയി. രാജസ്ഥാനിലാണ് പുതിയ കൊവിഡ്-19 മരണം റിപ്പോർട്ട് ചെയ്തത്.  ഭിൽവാര സ്വദേശിയാണ് മരിച്ചത്. അതേസമയം ഇന്ത്യയിൽ കൊറോ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 724 ആയി.

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More