LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായിയെപ്പോലെ ഞങ്ങളുടെ കൈകളില്‍ രക്തക്കറ പുരണ്ടിട്ടില്ല- കെ സുധാകരന്‍

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ വെട്ടിക്കുറച്ച സംസ്ഥാനസര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പൊതുജനങ്ങള്‍ക്കിയടയിലേക്ക് ഇറങ്ങാന്‍ പിണറായി വിജയന് നൂറുകണക്കിനു പൊലീസുകാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും ആവശ്യമുണ്ടാകും എന്നാല്‍ പ്രതിപക്ഷ നേതാവിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും അതിന്റെ ആവശ്യമില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. ഞങ്ങളുടെ കൈകളില്‍ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല, അതുകൊണ്ടുതന്നെ പിണറായി വിജയനെപ്പോലെ ജനം ആക്രമിക്കുമെന്ന ഭയമില്ല എന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

പ്രതിപക്ഷ നേതാവിൻ്റെ  സുരക്ഷ കുറച്ചത് പിണറായി വിജയൻ്റെ അൽപത്തരമാണ്. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്.

പൊതുജനങ്ങൾക്കിടയിൽ ഇറങ്ങാൻ  ശ്രീ.വിജയന് നൂറു കണക്കിന് പോലീസുകാരുടെയും പാർട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും. എന്നാൽ പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക്   ജനങ്ങൾക്കിടയിലിറങ്ങാൻ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളിൽ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം  ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ല.

പണ്ട് വിഴിഞ്ഞം കടപ്പുറത്തു നിന്നും ഭോപ്പാലിൽ നിന്നും ഒക്കെ മുഖ്യമന്ത്രി ഭയന്നോടുന്നത് മലയാളികൾ കണ്ടിട്ടുണ്ട്. കോൺഗ്രസ് സർക്കാർ നൽകിയ പോലീസ് കാവലിൽ  മംഗലാപുരത്ത് പ്രസംഗിക്കുന്നതും നമ്മൾ കണ്ടു. സംഘ പരിവാറിനെതിരെയും കൂട്ടുകക്ഷികളായ CPM നെതിരെയും സംസാരിക്കുവാനും പ്രവർത്തിക്കുവാനും പോലീസിൻ്റെ പിൻബലം കോൺഗ്രസിനാവശ്യമില്ല.

എന്നാൽ പ്രതിപക്ഷ നേതാവ് എന്ന മഹത്തായ സ്ഥാനത്തെ, അവഹേളിക്കുന്ന നടപടിയാണ് പിണറായി സ്വീകരിച്ചിരിക്കുന്നത്. നിയമസഭയിൽ ഭരണപക്ഷത്തെ വിറപ്പിച്ചു നിർത്തിയിരിക്കുന്ന പ്രതിപക്ഷം ഇതുകൊണ്ടൊന്നും തളരില്ല.  അഴിമതി വീരൻമാരായ പിണറായിയുടെയും സംഘത്തിൻ്റെയും കൊള്ളരുതായ്മകൾ പ്രതിപക്ഷവും പ്രതിപക്ഷനേതാവും കൂടുതൽ ശക്തമായി ചൂണ്ടിക്കാണിച്ചിരിക്കും. കാക്കിയിട്ടവരുടെ കാവൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും!

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More