LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി അനുപമ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ അധിക്ഷേപകരമായ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അനുപമയും അജിത്തും. വ്യക്തിഹത്യ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പേരൂര്‍ക്കട പൊലീസിനാണ് അനുപമ പരാതി നല്‍കിയിരിക്കുന്നത്. കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളെ ഉണ്ടാക്കി, പിന്നീട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതുകഴിഞ്ഞ് വളരെ ചെറുപ്പമായ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിക്കുക. ആ കുട്ടിക്കും കുട്ടിയെ ഉണ്ടാക്കുക,അത് ചോദ്യം ചെയ്ത അവളുടെ അച്ഛനെ ജയിലിലാക്കുക എന്നിങ്ങനെയായിരുന്നു സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് നടത്തുന്ന സമം പദ്ധതിയുടെ ഭാഗമായുളള വനിതാ നാടക കളരി ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ആ കുട്ടിക്ക് അതിന്റെ കുഞ്ഞിനെ ലഭിക്കണമെന്നതിന് എതിരല്ല. പക്ഷേ ആ കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും മനോനില മനസിലാക്കണം. അവളുടെ ജീവിതത്തെക്കുറിച്ച് അവര്‍ എന്തെല്ലാം സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ടാവും. പഠിപ്പിച്ച് വളര്‍ത്തി ഒരു സ്ഥാനത്തെത്തിച്ചപ്പോള്‍ എങ്ങനെയാണ് അവള്‍ വഴിതെറ്റിപോയത്. തന്റെ ഇരട്ടി പ്രായമുളള വിവാഹിതനും രണ്ടുമുന്ന് കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം.. എന്തൊക്കെയാണ് ഈ നാട്ടില്‍ നടക്കുന്നത് എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. വീഡിയോ വൈറലായതിനുപിന്നാലെ സജി ചെറിയാനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയതd

Contact the author

Web Desk