LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്തെ ആദ്യ 'പിങ്ക് സ്റ്റേഡിയം' കാസര്‍ഗോഡ്‌

കാസര്‍ഗോഡ്: വനിതകള്‍ക്കുമാത്രമായുളള സംസ്ഥാനത്തെ ആദ്യ സ്‌റ്റേഡിയം കാസര്‍ഗോഡ് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കാസര്‍ഗോഡ് നഗരത്തിനടുത്തുളള താളിപ്പടുപ്പ് മൈതാനത്തിലാവും സ്റ്റേഡിയം ഒരുക്കുക. പിങ്ക് സ്റ്റേഡിയം എന്ന പേരിലാണ് പദ്ധതി. പദ്ധതിക്കായി കാസര്‍ഗോഡ് നഗരസഭയുടെ ഒന്നര ഏക്കര്‍ സ്ഥലം ഉപയോഗപ്പെടുത്തുമെന്നും വിഷയം നഗരസഭാ ചെയര്‍മാനുള്‍പ്പെടെയുളളവരുമായി സംസാരിച്ചുകഴിഞ്ഞെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. 

'പെണ്‍‍കുട്ടികള്‍‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളി‍ല്‍ മികച്ച പരിശീലനം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതല്‍‍ പെൺകുട്ടികളെ കളിക്കളത്തിലേക്ക് ആകർഷിക്കാനും കായികരംഗത്ത് മികച്ച വനിതാ താരങ്ങളെ സൃഷ്ടിക്കാനും ഇതു വഴി സാധിക്കും. രാവിലെയും വൈകിട്ടും തടസങ്ങളില്ലാതെ പെൺകുട്ടികള്‍ക്ക് പരിശീലനം സാധ്യമാകും' മന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് തുടർ‍നടപടികള്‍‍ സ്വീകരിക്കും. അടുത്ത ദിവസങ്ങളില്‍‍ എന്‍‍ജിനീയറിങ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തുമെന്നും ജില്ലാ കളക്ടർ‍, നഗരസഭാ അധികൃതർ‍ എന്നിവുമായി സംസാരിച്ച് പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More