LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് ഇന്ന് 39-പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു - മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 39-പേരില്‍ കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 34-പേരും കാസര്‍ഗോട്ടുകാരാണ്. കൊറോണ അവലോകന യോഗത്തിനു ശേഷംമാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദിനേനയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ച് ദിവസമാണ് ഇന്ന്.സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇപ്പോള്‍ നാം പാലിക്കുന്ന നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കേണ്ടി വരും എന്നാണ് മനസ്സിലാക്കുന്നത് എന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ കണ്ണൂര്‍ സ്വദേശികളും ഓരോരുത്തര്‍ വീതം കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലാക്കാരുമാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ചികിത്സയിലുള്ളവരുടെ എണ്ണം 164-ആയി.

ഇന്ന്(വെള്ളി) കോറോണാബാധ സ്ഥിരീകരിക്കപ്പെട്ട 39 പേരില്‍ 25 പേരും ഗള്‍ഫില്‍ നിന്ന് എത്തിയവരാണ്.13 പേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.ഒരാളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നും മുഖ്യമന്ത്രിഅറിയിച്ചു. സംസ്ഥാനത്ത് 1,10,299-പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.616 -വിവിധ ആശുപത്രികളിലാണ് നിരീകഷണത്തില്‍ കഴിയുന്നത്.  


Contact the author

Web Desk