LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അധ്യാപകര്‍ മാതാപിതാക്കളെപ്പോലെ കുഞ്ഞുങ്ങളെ നോക്കും- മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി തീര്‍ത്ത ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറന്നു.  സംസ്ഥാന തല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺ ഹിൽ യുപി സ്കൂളിലാണ് നടന്നത്. വിമര്‍ശനങ്ങളെ തളളി, സ്‌കൂളുകള്‍ തുറക്കുന്നതിനെ ജനം ഏറ്റെടുത്തുകഴിഞ്ഞെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുട്ടികള്‍ സ്‌കൂളുകളിലേക്ക് തിരികെയെത്തുമ്പോള്‍ അവരുടെ ആരോഗ്യകാര്യങ്ങളില്‍ മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടെന്നും വീടുകളില്‍ കുട്ടികളെ എങ്ങനെയാണോ ശ്രദ്ധിക്കുന്നത് അതുപോലെ അധ്യാപകര്‍ ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

'സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണ്. ഉത്കണ്ഠയുളളവര്‍ അത് പരിഹരിക്കുന്നതുവരെ കുട്ടികളെ സ്‌കൂളുകളിലേക്ക് വിടണമെന്നില്ല. സ്‌കൂളുകളിലെത്താന്‍ സാധിക്കാത്തവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകളുണ്ട്. അവരുടെ ഹാജര്‍ നഷ്ടമാവില്ല'- മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1 മുതൽ 7 വരെയും 10,12 ക്ലാസുകാരുമാണ് ഇന്ന് സ്കൂളുകളിലേക്ക് തിരിച്ചെത്തുന്നത്. 8,9,11 ക്ലാസുകൾ 15-നാകും തുടങ്ങുക. 2 ഘട്ടങ്ങളിലുമായി നാല്‍പ്പത്തിരണ്ട് ലക്ഷത്തിലധികം വിദ്യാർഥികളാണ് സ്കൂളുകളിൽ എത്തുകയെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ നവംബർ 12 വരെ പുതിയ സമയക്രമത്തിലായിരിക്കും നടക്കുക.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More