തിരുവനന്തപുരം: 29-ാമത് എഴുത്തച്ഛന്‍ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പി വത്സലക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. തന്റെ രചനകള്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് പി വത്സല പ്രതികരിച്ചു. ലഭിച്ച പുരസ്‌കാരം വായനക്കാര്‍ക്കും പുതിയ എഴുത്തുകാരികള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും പി വത്സല പറഞ്ഞു.
സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് വത്സലക്ക് അവാര്‍ഡ് നല്‍കുന്നതെന്ന് പുരസ്‌കാര സമിതി വ്യക്തമാക്കി. അരികുവത്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതത്തെയും സംസ്‌കൃതിയെയും ശക്തമായും മനോഹരമായും അവതരിപ്പിക്കുന്ന കഥാകൃത്താണ് പി വത്സല എന്നും പുരസ്‌കാര സമിതി വിലയിരുത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1938 ഏപ്രില്‍ നാലിന് കോഴിക്കോടാണ് പി വത്സല ജനിച്ചത്. അധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ബോര്‍ഡ് അംഗമായിട്ടുണ്ട്. നെല്ല് ആണ് വത്സലയുടെ ആദ്യ നോവല്‍. എന്റെ പ്രിയപ്പെട്ട കഥകള്‍, ഗൗതമന്‍, മരച്ചോട്ടിലെ വെയില്‍ചൂളകള്‍, വേറിട്ടൊരു അമേരിക്ക, പേമ്പി, ആദി ജലം, നെല്ല്, കൂമന്‍ചൊല്ലി, വിലാപം, നിഴലുറങ്ങുന്ന വഴികള്‍ തുടങ്ങിയവയാണ് വത്സലയുടെ പ്രധാന കൃതികള്‍. നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിന് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. മുട്ടത്തുവര്‍ക്കി പുരസ്‌കാരം, കുങ്കുമം അവാര്‍ഡ്, പത്മപ്രഭ പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.